സി, ​ഡി മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
Wednesday, June 23, 2021 10:16 PM IST
ക​ടപ്രയിൽ ട്രിപ്പിൾ ലോക്ഡൗൺ
ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ സി ​മേ​ഖ​ല​യി​ൽ
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത ഒ​രാ​ഴ്ച​ത്തേ​ക്ക് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക നി​ശ്ച​യി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി നാ​ല് മേ​ഖ​ല​ക​ളാ​യി ത​രം​തി​രി​ച്ചാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ലേ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ.എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ തു​ട​രും.
എ​ട്ട് ശ​ത​മാ​നം വ​രെ ടി​പി​ആ​ർ വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ ​കാ​റ്റ​ഗ​റി​യി​ലും, എ​ട്ട് മു​ത​ൽ 16 വ​രെ ബി ​കാ​റ്റ​ഗ​റി​യും, 16 മു​ത​ൽ 24 വ​രെ സി ​കാ​റ്റ​ഗ​റി​യും, 24 മു​ത​ൽ മു​ക​ളി​ലേ​ക്ക് ടി​പി​ആ​ർ വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഡി ​കാ​റ്റ​ഗ​റി​യി​ലു​മാ​ണ് പെ​ടു​ന്ന​ത്.
ക്രി​ട്ടി​ക്ക​ൽ കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ടു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഡി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു​പ്ര​കാ​രം ചൊ​വ്വാ​ഴ്ച​ച്ചെ ക​ണ​ക്കി​ൽ 26.5 ശ​ത​മാ​നം ടി​പി​ആ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ട്രി​പ്പി​ൾ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ക​ട​പ്ര​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ ഏ​ഴ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സി ​കാ​റ്റ​ഗ​റി​യി​ലും, 31 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ബി ​കാ​റ്റ​ഗ​റി​യി​ലും 18 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ ​കാ​റ്റ​ഗ​റി​യി​ലു​മാ​ണു​ള്ള​ത്.
എ, ​ബി മേ​ഖ​ല​ക​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാം
ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 16ന് ​താ​ഴെ​യു​ള്ള എ, ​ബി മേ​ഖ​ല (കാ​റ്റ​ഗ​റി)​യി​ൽ​പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു​സ​മ​യം 15 പേ​രി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. വാ​ക്സി​ൻ ര​ണ്ടു​ഡോ​സും എ​ടു​ത്ത​വ​ർ​ക്കാ​കും പ്ര​വേ​ശ​നം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​തെ ചൊ​വ്വ​യും വ്യാ​ഴ​വും ബാ​ങ്കു​ക​ൾ തു​റ​ക്കാം. എ, ​ബി കാ​റ്റ​ഗ​റി​യി​ലു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ബാ​ങ്കു​ക​ളി​ലും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രാ​കാം. എ​ന്നാ​ൽ സി ​കാ​റ്റ​ഗ​റി​യി​ൽ 25 ശ​ത​മാ​നം മാ​ത്രം.
ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ, അ​ഡി​ഷ​ണ​ൽ എ​സ്പി എ​ൻ.​രാ​ജ​ൻ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ: ഡോ. ​സി.​എ​സ് ന​ന്ദി​നി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ആ​ർ. സു​മേ​ഷ്, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ടി​പി​ആ​ർ നി​ര​ക്കി​ൽ നേ​രി​യ വ്യ​തി​യാ​ന​ങ്ങ​ൾ

ചൊ​വ്വാ​ഴ്ച​ത്തെ ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​യ​ന്ത്ര​ണം വ​ന്ന​തെ​ങ്കി​ലും ഇ​ന്ന​ല​ത്തെ ടിപിആർ നിരക്കിൽ നേ​രി​യ വ്യ​ത്യാ​സം വ​ന്നി​ട്ടു​ണ്ട്.
എ ​കാ​റ്റ​ഗ​റി​യി​ലാ​യ കൊ​ടു​മ​ണ്ണി​ൽ ടി​പി​ആ​ർ ഒ​ന്പ​തി​ലേ​ക്കെ​ത്തി. ബി ​കാ​റ്റ​ഗ​റി​യി​ലാ​യ പ്ര​മാ​ട​ത്ത് ടി​പി​ആ​ർ ഉ​യ​ർ​ന്ന​ത് 19.5 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ്. ഡി ​കാ​റ്റ​ഗ​റി​യി​ലെ ക​ട​പ്ര​യി​ൽ 23.5 ലേ​ക്കു താ​ഴ്ന്നു.
പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ടി​പി​ആ​റി​ൽ വ​ർ​ധ​ന പ്ര​ക​ട​മാ​ണ്. അടുത്ത ഒരാഴ്ചത്തേക്ക് എ, ബി, സി, ഡി മേഖലകളി ലായി ഉൾപ്പെടുന്ന തദ്ദേശസ്ഥാ പനങ്ങളെ ടിപിആർ നിരക്ക് അടിസ്ഥാനത്തിൽ നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്.
എ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ
(പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ഴ​ത്തെ ടി​പി​ആ​ർ, ഇ​ന്ന​ല​ത്തെ ടി​പി​ആ​ർ ക്ര​മ​ത്തി​ൽ).
പ​ന്ത​ളം തെ​ക്കേ​ക്ക​ര 2.1‌, 4.4, ആ​നി​ക്കാ​ട് 3.6‌, 3.3, ഓ​മ​ല്ലൂ​ർ 3.9, 4.8, മൈ​ല​പ്ര 4.5, 6.4, ക​ല്ലൂ​പ്പാ​റ 4.5‌, 5.5, എ​ഴു​മ​റ്റൂ​ർ 4.8, 4.6, ക​ട​ന്പ​നാ​ട് 4.9‌, 4.5. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി 5, 5.9, ത​ണ്ണി​ത്തോ​ട് 5.2‌, 5.4, മെ​ഴു​വേ​ലി 5.8, 5.8, മ​ല്ല​പ്പ​ള്ളി 6.3, 5.6, കോ​യി​പ്രം 6.7, 6.8, കൊ​ടു​മ​ണ്‍ 6.7, 9. നെ​ടു​ന്പ്രം 7‌, 5.4, ചെ​റു​കോ​ൽ 7.1, 5.4, കോ​ട്ടാ​ങ്ങ​ൽ 7.4‌, 7.7, മ​ല്ല​പ്പു​ഴ​ശേ​രി 7.6‌, 7.9, അ​രു​വാ​പ്പു​ലം 7.7, 4.7.
ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നവ
നാ​ര​ങ്ങാ​നം 8, 8.5, ഇ​ര​വി​പേ​രൂ​ർ 8, 6.8, ഏ​നാ​ദി​മം​ഗ​ലം 8,4, 8.1, കു​ള​ന​ട 8.9, 9.7, മ​ല​യാ​ല​പ്പു​ഴ 9, 9.3, അ​യി​രൂ​ർ 9, 9.5, ഏ​റ​ത്ത് 9.1, 8.2, സീ​ത​ത്തോ​ട് 9.6, 8.3, വെ​ച്ചൂ​ച്ചി​റ 9.9, 9.8, ചി​റ്റാ​ർ 10.1, 14, പു​റ​മ​റ്റം 10.2, 11. കോ​ഴ​ഞ്ചേ​രി 10.3, 9.4, അ​ടൂ​ർ(​ന​ഗ​ര​സ​ഭ)10.4, 10.4, പ​ള്ളി​ക്ക​ൽ 10.5, 9.3, തോ​ട്ട​പ്പു​ഴ​ശേ​രി 10.6, 9.9, തി​രു​വ​ല്ല(​ന​ഗ​ര​സ​ഭ) 10.8, 10.4, പെ​രി​ങ്ങ​ര 10.9, 14.4, നി​ര​ണം 11, 10.5, വ​ള്ളി​ക്കോ​ട് 11.1, 10.3, വ​ട​ശേ​രി​ക്ക​ര 11.1, 11.9, കോ​ന്നി 12.1, 11.2, റാ​ന്നി 12.5, 12.1, ഇ​ല​ന്തൂ​ർ 12.6, 12.8, റാ​ന്നി അ​ങ്ങാ​ടി 12.9, 10.4, പ​ന്ത​ളം(​ന​ഗ​ര​സ​ഭ) 13.3, 12.4, ആ​റ​ന്മു​ള 13.5, 15.3, കു​ന്ന​ന്താ​നം 13.9, 14.7, റാ​ന്നി പെ​രു​നാ​ട് 14.1, 13.6, പ്ര​മാ​ടം 14.8, 19.5, തു​ന്പ​മ​ണ്‍ 15.1, 14.8, റാ​ന്നി പ​ഴ​വ​ങ്ങാ​ടി 15.5, 12.1.
സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നവ
കൊ​റ്റ​നാ​ട് 17.3, 16.5, ചെ​ന്നീ​ർ​ക്ക​ര 18.1, 15.3, ക​ല​ഞ്ഞൂ​ർ 18.2, 18,7, ഏ​ഴം​കു​ളം 18.5, 19.1, ക​വി​യൂ​ർ 18.8, 17.2, നാ​റാ​ണം​മൂ​ഴി 19.5, 17.4, കു​റ്റൂ​ർ 20.6, 16.2.