വ​നം കൊ​ള്ള​ക്കെ​തി​രെ യു​ഡി​എ​ഫ് ധ​ർ​ണ ഇ​ന്ന്
Wednesday, June 23, 2021 10:14 PM IST
അ​ടൂ​ർ: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ന​ട​ന്ന വ​നം​കൊ​ള്ള​യെ കു​റി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് എ​ല്ലാ മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലും 1000 കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തും. അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 18 കേ​ന്ദ്ര​ത്തി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു.
പ​ന്ത​ളം ടൗ​ൺ- വി. ​എ​സ്. ശി​വ​കു​മാ​ർ, പ​ന്ത​ളം പ​ടി​ഞ്ഞാ​റ് - ഷാ​ജ​ഹാ​ൻ, കു​ര​മ്പാ​ല- എ​ൻ. ജി. ​സു​രേ​ന്ദ്ര​ൻ, തു​മ്പ​മ​ൺ- പി. ​ന​രേ​ന്ദ്ര​നാ​ഥ്, പ​ന്ത​ളം തെ​ക്കേ​ക്ക​ര- ഡി. ​എ​ൻ. തൃ​ദീ​പ്, കൊ​ടു​മ​ൺ- കെ. ​എ​ൻ. അ​ച്യു​ത​ൻ, അ​ങ്ങാ​ടി​ക്ക​ൽ - ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, അ​ടൂ​ർ - ഡി. ​കെ. ജോ​ൺ, പെ​രി​ങ്ങ​നാ​ട്- എം. ​ജി. ക​ണ്ണ​ൻ, പ​ഴ​കു​ളം- മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, പ​ള്ളി​ക്ക​ൽ- തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ക​ട​മ്പ​നാ​ട്-​ഏ​ഴം​കു​ളം അ​ജു, മ​ണ​ക്കാ​ല- പ​ഴ​കു​ളം മ​ധു, ഏ​റ​ത്ത്- എ​സ്. ബി​നു, ഏ​നാ​ത്ത്- ബി​ജി​ലി ജോ​സ​ഫ്, ഏ​ഴം​കു​ളം- തേ​ര​ക​ത്ത് മ​ണി, പ​റ​ക്കോ​ട്- ബി​ജു വ​ർ​ഗീ​സ്, മ​ണ്ണ​ടി - പ​ഴ​കു​ളം ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.