കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​രാ​തി പ്ര​വാ​ഹം
Wednesday, June 23, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ പ്രാ​ദേ​ശി​ക​മാ​യ പ​രാ​തി​ക​ളു​ടെ കെ​ട്ടു​ക​ള​ഴി​ച്ചു.
ഓ​ണ്‍​ലൈ​ൻ യോ​ഗ​ങ്ങ​ളി​ൽ നി​ന്നു മാ​റി ഇ​ന്ന​ലെ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു യോ​ഗം കൂ​ടി​യ​ത്.
അ​ജ​ണ്ട അ​വ​ത​ര​ണ​ത്തി​ന് മു​ന്പ് അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ശൂ​ന്യ​വേ​ള പ​രാ​തി​ക​ളു​ടെ ചാ​ക​ര​യാ​യി മാ​റു​ക​യാ​യി​രു​ന്നു.
വാ​ർ​ഡു​ക​ളി​ലും ന​ഗ​ര​ത്തി​ലും തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ലെ അ​പാ​ക​ത​ക​ളും പ​ദ്ധ​തി​ക​ൾ നീ​ണ്ടു പോ​കു​ന്ന​തും അ​ന​ധി​കൃ​ത മാ​ട്ടി​റ​ച്ചി അ​റ​വു​ക​ളു​മെ​ല്ലാം ച​ർ​ച്ച​യാ​യി .
ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി ന​ഗ​ര​ത്തി​ലെ പൊ​ക്ക വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലാ​യെ​ന്നും വാ​ർ​ഡു​ക​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​വ​സ്ഥ​യും ഇ​ത് ത​ന്നെ​യാ​ണെ​ന്നു​മാ​യി​രു​ന്നു മി​ക്ക കൗ​ണ്‍​സി​ല​ർ​മാ​രും പ​രാ​തി പ​റ​ഞ്ഞ​ ത്.
വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ അ​പാ​ക​ത​ക​ളേ​റെ​യെ​ന്നും അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​മെ​ന്നും ഇ​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും പ​റ​ഞ്ഞു കൊ​ണ്ട് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി മാ​ടു​ക​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.
ന​ഗ​ര​ത്തി​ലെ തെ​രു​വ് നാ​യ്ക്ക​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. റോ​ഡ് വ​ർ​ക്കു​ക​ൾ മു​ഴു​വ​ൻ ഇ- ​ടെ​ൻ​ഡ​ർ ആ​ക്കു​ന്ന​തി​നെ​തി​രെ​യും ച​ർ​ച്ച ന​ട​ന്നു. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​ത്, പൊ​ക്ക​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ച​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും കൗ​ണ്‍​സി​ല​ർ​മാ​ർ നി​ര​ത്തി.