കാ​ട്ടാ​ന​ശ​ല്യ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​മേ​യം ‌
Tuesday, June 22, 2021 10:37 PM IST
അ​ത്തി​ക്ക​യം: നാ​റാ​ണം​മു​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​രു​ന്പ​ൻ​മു​ഴി, കു​ട​മു​രു​ട്ടി വാ​ർ​ഡു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​ശ​ല്യം നേ​രി​ടു​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി. വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ്ജ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റാ​ന്നി ഡി​എ​ഫ്ഒ​യ്ക്കു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ത്തും ന​ൽ​കി. ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി അ​റി​യി​ച്ചു. ‌

ഇ​ൻ​സ്പി​രേ​ഷ​ൻ ട്രെ​യി​നിം​ഗ് ഇന്ന് ‌

​പ​ത്ത​നം​തി​ട്ട: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്രെ​ന്യൂ​ർ​ഷി​പ് ഡെ​വ​ല​പ്മെ​ന്‍റ് (കെ​ഐ​ഇ​ഡി)​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ്രോ ഇ​ൻ​ക്യൂ​ബേ​ഷ​ൻ ഫോ​ർ സ​സ്റ്റെ​യ്ന​ബി​ൾ എ​ന്‍റ​ർ​പ്ര​ണ​ർ​ഷ​പ് പ്രോ​ഗ്രാ​മി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യ ഇ​ൻ​സ്പി​രേ​ഷ​ൻ ട്രെ​യി​നിം​ഗ് പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കാ​യി ഇന്ന ു ​രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ സം​ഘ​ടി​പ്പി​ക്കും. ‌ വിവരങ്ങൾക്ക് 7012376994, 9656412852 ‌നന്പരുകളിൽ ബന്ധപ്പെടണം.