നാ​ല് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റു​ക​ൾ പ​ത്ത​നം​തി​ട്ട ഡി​സി​സി​ക്ക് ‌
Tuesday, June 22, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് തീ​വ്ര​ത​യി​ല്‍ ഓ​ക്സി​ജ​ന്‍ ദൗ​ര്‍​ല്ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​മേ​രി​ക്ക​ന്‍ റീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ല്‍ നാ​ല് ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​റു​ക​ള്‍ പ​ത്ത​നം​തി​ട്ട ഡി​സി​സി​ക്ക് ന​ല്‍​കി.‌
ഡി​സി​സി​ക്ക് ല​ഭി​ച്ച് ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​റു​ക​ള്‍ കെ.​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നും ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ത്ത് കെ​യ​റി​ന്‍റെ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​നും തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​നും, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ മാ​രാ​മ​ണ്‍ കു​ന്ന​പ്പു​ഴ രാ​ജു ജ​യിം​സ് എ​ന്നി​വ​ര്‍​ക്കും ഡി​സി​സി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് കൈ​മാ​റി. ‌
യൂ​ത്ത് കെ​യ​റി​ന് വേ​ണ്ടി കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ല്‍ വി. ​ഷെ​യ്ക്ക് എ​ന്നി​വ​രും തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​നു​വേ​ണ്ടി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​റും കെ. ​ക​രു​ണാ​ക​ര​ന്‍ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് വേ​ണ്ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ജി പോ​ള്‍ ഡാ​നി​യേ​ലും ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​റു​ക​ള്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. ‌