298 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് ‌
Monday, June 21, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 298 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 526 പേ​ർ രോ​ഗ​മു​ക്ത​രാ​യിഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 296 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.47 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 10.9 ശ​ത​മാ​ന​വു​മാ​ണ്. മ​ര​ണ​നി​ര​ക്ക് 0.31 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 113748 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 106338 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
108743 പേ​ർ ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4369 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15152 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌
ഇ​ന്ന​ലെ 5701 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2740 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ഒ​ന്പ​തു മ​ര​ണം​കൂ​ടി ‌
കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​ന്പ​തു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.
റാ​ന്നി-​പെ​രു​നാ​ട് സ്വ​ദേ​ശി (38), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (62), പ്ര​മാ​ടം സ്വ​ദേ​ശി (62), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (46), തി​രു​വ​ല്ല സ്വ​ദേ​ശി (89) , ആ​നി​ക്കാ​ട് സ്വ​ദേ​ശി (84),ആ​നി​ക്കാ​ട് സ്വ​ദേ​ശി (73),പ​ന്ത​ളം സ്വ​ദേ​ശി (60),ചെ​റു​കോ​ൽ സ്വ​ദേ​ശി (84) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ‌
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 26 (പ്രി​യ​ദ​ര്‍​ശി​നി മൂ​ന്നാ​ളം ത​ട​ത്തി​ല്‍​പ​ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ മൂ​ന്നാ​ളം സ്വീ​ഡ് ഫാം ​വ​രെ), എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 01, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 02 (അ​മ്പാ​ട്ട് കു​ന്ന് മു​ത​ല്‍ ല​ക്ഷം വീ​ട് കോ​ള​നി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശം), വാ​ര്‍​ഡ് 17 (ഇ​രു​വെ​ള്ളി​പ്ര) മേ​ലേ​ക്കു​റ്റ് ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌