ആ​ക്രി​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ച ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു ‌
Monday, June 21, 2021 10:11 PM IST
അ​ടൂ​ർ: പ​ഴ​കു​ള​ത്ത് - ഭ​വ​ദാ​സ​ൻ മു​ക്ക് ആ​ക്രി ക​ട​യി​ലെ ബൈ​ക്കു​ക​ൾ​ക്ക് തീ ​പി​ടി​ച്ചു.സു​റു​മി മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി ക​ട​യു​ടെ റോ​ഡ​രി​കി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​പി റോ​ഡി​ൽ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഹൈ​വേ പോ​ലീ​സ് സം​ഘം തീ ​പി​ടു​ത്തം ഉ​ണ്ടാ​യ വി​വ​രം അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ റെ​ജി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.‌