എ​ഡ്യൂ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് 40 മൊ​ബൈ​ൽഫോ​ണു​ക​ളും 15 എ​ൽ​ഇ​ഡി ടെ​ലി​വി​ഷ​നും ന​ൽ​കി
Sunday, June 20, 2021 10:32 PM IST
കോ​ന്നി: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ന​ട​പ്പാ​ക്കി​യ എ​ഡ്യൂ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് 40 മൊ​ബൈ​ൽ ഫോ​ണു​ക​ളും 15 എ​ൽ​ഇ​ഡി ടെ​ലി​വി​ഷ​നും ന​ൽ​കി നൈ​ൽ ആ​ൻ​ഡ് ബ്ലൂ ​ഹി​ൽ ഗ്രൂ​പ്പ് ഉ​ട​മ ജോ​ബി പി. ​സാം മാ​തൃ​ക​യാ​യി.

ത​ണ്ണി​തോ​ട് എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗ്രൂ​പ്പി​ന്‍റെ പ്ര​തി​നി​ധി ഷി​ബു പി ​സാം, കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യ്ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളും ടി​വി​യും കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി, സി​പി​എം ത​ണ്ണി​ത്തോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ പ്ര​സാ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കാ​ൻ എ​ഡ്യൂ കെ​യ​ർ ഇ ​ലേ​ണിം​ഗ് ച​ല​ഞ്ച് എ​ന്ന പേ​രി​ലാ​ണ് എം​എ​ൽ​എ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭ്യ​മാ​ക്കി ന​ല്കു​ക​യും നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ്

ല​ഭ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് ക​വ​റേ​ജ് ല​ഭ്യ​മാ​ക്കി ന​ല്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
പ​ദ്ധ​തി​യി​ലേ​ക്ക് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ക്കും മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി ന​ല്കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ഫോ​ണു​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് എം​എ​ൽ​എ എ​ത്തി​ച്ചു ന​ല്കും.

പു​തി​യ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങി ന​ല്കു​ക​യോ, ഒ​ന്നി​ല​ധി​കം ഫോ​ണു​ക​ളു​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ല്കു​ക​യോ ചെ​യ്യാം. പ​ദ്ധ​തി​യി​ലേ​ക്ക് പ​ണം സ്വീ​ക​രി​ക്കു​ക​യി​ല്ല. ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ ലി​സ്റ്റ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ എം​എ​ൽ​എ​യ്ക്ക് രേ​ഖാ​മൂ​ലം ന​ല്കി​യി​ട്ടു​ണ്ട്. ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​ണ് എം​എ​ൽ​എ സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ല്കു​ന്ന​ത്. ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ ന​ല്കി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ്മാ​ർ​ട്ട് ഫോ​ണ്‍ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭി​ക്കും.