‌വ​ട്ട​ക​പ്പാ​റ​യി​ലെ വ​നം​കൊ​ള്ള സ​ർ​ക്കാ​ർ അ​റി​വോ​ടെ: ബെ​ന്നി ബ​ഹ​നാ​ൻ ‌
Sunday, June 20, 2021 12:00 AM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ നീ​രേ​റ്റു​കാ​വ് വ​ട്ട​ക​പ്പാ​റ വ​നം​കൊ​ള്ള ന​ട​ന്ന​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ന​ട​ന്ന വ​നം​കൊ​ള്ള ആ​യ​തി​നാ​ലാ​ണ് നി​ല​വി​ലെ അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്താ​ത്ത​തും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തും. ഇ​തി​ന്‍റെ പു​റ​കി​ലു​ള്ള മാ​ഫി​യ​ക​ൾ​ക്ക് ഭ​ര​ണ​ക​ക്ഷി സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്പോ​ൾ, മ​റു​വ​ശ​ത്തു ഇ​ല്ലാ​ത്ത നി​യ​മ​ങ്ങ​ൾ പ​റ​ഞ്ഞു ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച യു​ഡി​എ​ഫ് സം​ഘാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ‌
വ​യ​നാ​ട്ടി​ലെ മു​ട്ടി​ൽ മാ​ത്ര​മെ​ന്ന് ക​രു​തി​യ മ​രം മു​റി ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ വ​നം​കൊ​ള്ള ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട് . വ​നം​കൊ​ള്ള സാ​ധൂ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
ക​ർ​ഷ​ക​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ഭ​ര​ണ​ക​ക്ഷി​യി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. യു​ഡി​എ​ഫ് ക​ർ​ഷ​ക​ർ​ക്ക് എ​തി​രാ​ണെ​ന്നും ക​ർ​ഷ​ക​രു​ടെ സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് എ​തി​ർ​ക്കു​ന്ന​തെ​ന്നും വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ട​ക്കം സം​സ്ഥാ​ന​ത്തെ പ​ല​ഭാ​ഗ​ത്തും റ​വ​ന്യൂ, വ​ന​ഭൂ​മി​ക​ളി​ലെ മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​മു​റി​ച്ച് മാ​റ്റി​യി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 24 ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി വ​നം കൊ​ള്ള​ക്കെ​തി​രെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ പ​റ​ഞ്ഞു. ‌