കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണം: വി​ക്ട​ർ ടി. ​തോ​മ​സ്
Friday, June 18, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: വ​ന്യ​മൃ​ഗ​ശ​ല്യ​വും മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ​വും അ​ട​ക്കം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​നം​കൊ​ള്ള​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ബ​ലി​യാ​ടാ​ക്കേ​ണ്ട​തി​ല്ല. കാ​ല​ങ്ങ​ളാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സ​മാ​ക്കി കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് പൂ​ർ​ണ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ക്ട​ർ ടി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് ജി​ല്ല സ​ന്ദ​ർ​ശി​ക്കു​ന്ന യു​ഡി​എ​ഫ് സം​ഘം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ മ​റ​വി​ൽ ന​ട​ന്നി​ട്ടു​ള്ള വ​നം​കൊ​ള്ള​ക​ൾ​ക്ക് ക​ർ​ഷ​ക​ർ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​കീ​യ ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​ത്യു ച​ക്കി​ട്ട​യി​ലും പ​റ​ഞ്ഞു. നി​യ​മാ​നു​സൃ​ത​മാ​യ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്കു​ള്ള​താ​ണ്.
സം​ര​ക്ഷി​ത വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പ​ട്ട​യ​ഭൂ​മി​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു​ത​ന്നെ​യാ​ണ ്ക​ർ​ഷ​ക​ർ ജീ​വി​ക്കു​ന്ന​ത്. പ​ക്ഷേ പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ​തും കി​ളി​ർ​ത്തു​വ​ന്ന​തു​മാ​യ മ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ഷ്ട​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ല​മു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കു​വാ​ൻ ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യ​ക പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണം. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളു​ന്നി​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നാ​ട്ടി​ലേ​ക്ക് മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വേ​ണ്ടി നി​ർ​മി​ച്ച സോ​ളാ​ർ വേ​ലി​ക​ൾ പ​ല​യി​ട​ത്തും നോ​ക്കു​കു​ത്തി​യാ​യി മാ​റി. സോ​ളാ​ർ വേ​ലി​ക്കു പ​ക​രം അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണം.പ​ന്നി​യെ ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.
വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ ’ പ​രി​ക്കേ​റ്റ​വ​ർ എ​ന്നി​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​ക​ണം. ജി​ല്ല​യു​ടെ കാ​ർ​ഷി​ക വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ചി​റ്റാ​റി​ൽ ഫോ​റ​സ്റ്റു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും മ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ക്ട​ർ ടി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ബു​ദ്ധി​മു​ട്ടി​ലാ​യ വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.