കാ​ട്ടു​പ​ന്നി​യെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, June 18, 2021 10:21 PM IST
കോ​ന്നി: റേ​ഞ്ചി​ലെ സൗ​ത്ത് കു​മ​രം​പേ​രൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന അ​ങ്ങാ​ടി​ക്ക​ലി​ൽ കാ​ട്ടു​പ​ന്നി​യെ വൈ​ദ്യു​താ​ഘാ​ത​മേ​ല്പി​ച്ച് കൊ​ന്ന​തി​നും ഇ​റ​ച്ചി​യാ​ക്കു​ക​യും ചെ​യ്ത​തി​നു ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ങാ​ടി​ക്ക​ൽ തു​ണ്ടി​ൽ ടി.​എ​സ്്. ജെ​യിം​സ് (52), സൗ​ത്ത് അ​ങ്ങാ​ടി​ക്ക​ൽ സു​ബി​ൻ നി​വാ​സി​ൽ ജി.​സു​ഭാ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്നും വ​നം​വ​കു​പ്പ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ട​ൽ - ച​ന്ദ​ന​പ്പ​ള​ളി റോ​ഡ് സൈ​ഡി​ലെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും 80 മീ​റ്റ​ർ നീ​ള​ത്തി​ൽ വ​യ​ർ ജെ​യിം​സി​ന്‍റെ കൃ​ഷി​ഭൂ​മി​യി​ലു​ള​ള ഫെ​ൻ​സിം​ഗ് ക​ന്പി​യി​ലേ​ക്കു ക​ണ​ക്ട് ചെ​യ്താ​ണു പ്ര​തി​ക​ൾ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ഈ ​ക​ന്പി​യി​ൽ ത​ട്ടി ച​ത്ത കാ​ട്ടു​പ​ന്നി​യെ അ​വി​ടെ​ത​ന്നെ ഭാ​ഗി​ച്ചു പ്ര​തി​ക​ൾ വീ​ടു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ, ഇ​ല​ക്ട്രി​ക് വ​യ​ർ, ക​ത്തി, പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ വ​നം​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ന്നി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​ജി ജെ​യിം​സ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച്് ഓ​ഫീ​സ​ർ സ​നോ​ജ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ണ്‍ പി. ​തോ​മ​സ്, എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​നി​ഷാ​ന്ത് കു​മാ​ർ, ആ​ർ.​രാ​ജേ​ഷ് പി​ള​ള, രാ​ഖി എ​സ്. രാ​ജ​ൻ, സൂ​ര്യ ഡി. ​പി​ള​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.