മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് കാ​ർ​ഷി​ക വാ​യ്പ​ക​ൾ ന​ൽ​കും
Friday, June 18, 2021 10:15 PM IST
മൈ​ല​പ്ര: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ക​ര​ക​യ​റ്റാ​നാ​യി മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വി​വി​ധ​യി​നം കാ​ർ​ഷി​ക, കാ​ർ​ഷി​കാ​ധി​ഷ്ഠി​ത വാ​യ്പ​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്നു.ബാ​ങ്കി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കാ​ർ​ഷി​ക, കാ​ർ​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മൃ​ഗ​സം​ര​ക്ഷ​ണം, ഡ​യ​റി, ഫി​ഷ​റീ​സ് തു​ട​ങ്ങി​യ ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് 6.4 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ സ്വ​ർ​ണം, മ​തി​യാ​യ ആ​ൾ​ജാ​മ്യം, വ​സ്തു എ​ന്നി​വ​യു​ടെ ഈ​ടി​ൻ​മേ​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ൽ​കും. കൂ​ടാ​തെ കു​ടും​ബ​ശ്രീ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് 8.5 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ ത്ത​ൽ, കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം​രൂ​പ വ​രെ വാ​യ്പ ന​ൽ​കും. ബി​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ളാ​യ അം​ഗ​ങ്ങ​ൾ​ക്ക് 10000 രൂ​പ വ​രെ ആ​റു​മാ​സ കാ​ല​യ​ള​വി​ലേ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ വി​ത​ര​ണം ചെ​യ്യും. വാ​യ്പ​ക്ക് ആ​വ​ശ്യ​മു​ള്ള​വ​ർ ബാ​ങ്കി​ന്‍റെ മൈ​ല​പ്ര, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, ശാ​ന്തി​ന​ഗ​ർ എ​ന്നീ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ, സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.