അ​ന​ർ​ഹ​മാ​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ജൂ​ലൈ ഒ​ന്നു​മു​ത​ൽ വ​ൻ പി​ഴ
Friday, June 18, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട:തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​ന​ർ​ഹ​മാ​യി റേ​ഷ​ൻ മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കാ​ർ​ഡു​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ഴ കൂ​ടാ​തെ സ​റ​ണ്ട​ർ ചെ​യ്യാ​ൻ ം 30 വ​രെ അ​വ​സ​രം ന​ൽ​കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ സി.​വി. മോ​ഹ​ൻ കു​മാ​ർ അ​റി​യി​ച്ചു. ജൂ​ലൈ ഒ​ന്നു മു​ത​ൽ പി​ഴ ചു​മ​ത്തും. എ​എ​വൈ, മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലു​ള്ള കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ ജോ​ലി​ക്കാ​ർ, പെ​ൻ​ഷ​ൻ​കാ​ർ, 1000ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ള്ള​വ​ർ, കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ളു​ടെ പേ​രി​ൽ നാ​ലു​ച​ക്ര​വാ​ഹ​ന​മു​ള്ള​വ​ർ (ടാ​ക്സി ഒ​ഴി​കെ), ഒ​രേ​ക്ക​റി​ൽ കൂ​ടു​ത​ൽ വ​സ്തു സ്വ​ന്ത​മാ​യു​ള്ള​വ​ർ, 25000 രൂ​പ​യി​ൽ കൂ​ടു​ത​ൽ മാ​സ​വ​രു​മാ​ന​മു​ള്ള​വ​ർ, ഇ​ൻ​കം ടാ​ക്സ് അ​ട​ക്കു​ന്ന​വ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ 30ന് ​മു​ന്പാ​യി കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ആ​റു​മാ​സം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​ൻ തു​ക പി​ഴ​യാ​യി ചു​മ​ത്തു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

റാ​ന്നി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടും

റാ​ന്നി: റാ​ന്നി​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന് അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും. ലോ​ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 50 ദി​വ​സ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ അ​ട​ക്കം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.