നാ​ട് മു​ഴു​വ​നും ശു​ചീ​ക​ര​ണം: കോ​ന്നി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ കാ​ട് മു​ടി ത​ന്നെ
Friday, June 18, 2021 10:15 PM IST
കോ​ന്നി: നാ​ട് മു​ഴു​വ​നും ശു​ചീ​ക​ര​ണം ന​ട​ക്കു​ന്പോ​ഴും കോ​ന്നി​യി​ലെ മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും കാ​ട് മൂ​ടി​ത​ന്നെ. .കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ ബി​എ​സ്എ​ൻ​എ​ൽ, പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ൽ കാ​ടു​ക​ൾ വ​ള​ർ​ന്ന​തി​നാ​ൽ ഓ​ഫീ​സു​ക​ളു​ടെ മു​ൻ​ഭാ​ഗ​ങ്ങ​ൾ കാ​ണാ​നേ ക​ഴി​യു​ന്നി​ല്ല.
കാ​ട് തെ​ളി​യ്ക്കാ​ൻ ഇ​തേ​വ​രെ അ​ധി​കൃ​ത​ർ​ക്കും ക​ഴി​ഞ്ഞ​തു​മി​ല്ല. കോ​ന്നി പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം സ്ഥി​തി ചെ​യ്യു​ന്ന റോ​ഡി​ലാ​ണ് കാ​ട് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്.
കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ങ​ളി​ലും കാ​ടു​ക​യ​റി​യും മാ​ലി​ന്യം നി​റ​ഞ്ഞും കി​ട​ക്കു​ക​യാ​ണ്.
കോ​ന്നി ഇ​ക്കോ ടൂ​റി​സം റോ​ഡി​ലും കാ​ട് വ​ള​ർ​ന്ന​തി​നേ തു​ട​ർ​ന്നു സു​ഗ​മ​യാ​ത്ര​യ്ക്കു ത​ട​സ​മാ​യി. അ​ള​വ് തു​ക്ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​നു ചു​റ്റും കാ​ട് വ​ള​ർ​ന്ന് ക​യ​റി​യ നി​ല​യി​ലാ​ണ്.
കോ​ന്നി ക​ഐ​സ്ആ​ർ​ടി​സി​യ്ക്കു വേ​ണ്ടി ഏ​റ്റെ​ടു​ത്ത സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്.
അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.