ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും
Thursday, June 17, 2021 10:24 PM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചു. സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​വേ​ണ്ടി മാ​ത്രം 1.25 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ടു​ന്ന​ത്.സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​രി​ട്ടും വി​കെ​എ​ൽ ഗ്രൂ​പ്പ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​തു​ള്‍​പ്പെ​ടെ ര​ണ്ടു പ്ലാ​ന്‍റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു മി​നി​റ്റി​ല്‍ 1000 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദി​ക്കു​ന്ന പ്ലാ​ന്‍റാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പി​ക്കു​ന്ന​ത്. വി​കെ​എ​ൽ ഗ്രൂ​പ്പ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന പ്ലാ​ന്‍റി​ല്‍ മി​നി​റ്റി​ല്‍ 300 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​നാ​ണ് ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും. ര​ണ്ട് പ്ലാ​ന്‍റു​ക​ളും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള​ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്.
പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​വ​ശ്യ​മു​ള്ള കെ​ട്ടി​ടം 35 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ലാ​ന്‍റി​നു​വേ​ണ്ടി ഹൈ​ടെ​ന്‍​ഷ​ന്‍ ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 70 ല​ക്ഷം രൂ​പ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ അ​ക്കൗ​ണ്ടി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ട​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​ന്‍റു​ക​ള്‍​ക്കു വേ​ണ്ടി മാ​ത്രം 10 ല​ക്ഷം രൂ​പ ചെ​ല​വി​ലു​ള്ള ജ​ന​റേ​റ്റ​റാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ബാ​ക്കി അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്ലാ​ന്‍റി​ലേ​ക്കു​ള്ള റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു​മാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ലേ​ക്ക് വീ​തി​യു​ള്ള റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ത​ന്‍റെ ഭൂ​മി​യി​ലു​ള്ള ചു​റ്റു​മ​തി​ല്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ജി​ല്ലാ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റും ആ​ശു​പ​ത്രി​യു​ടെ മു​ന്‍ സൂ​പ്ര​ണ്ടു​മാ​യ ഡോ. ​കെ.​ജി. ശ​ശി​ധ​ര​ന്‍ പി​ള്ള അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്. പ്ര​തി​ഭ പ​റ​ഞ്ഞു.
എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ക്കി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍​ത​ന്നെ പ്ലാ​ന്‍റ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​നും, ആ​രോ​ഗ്യ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​റും അ​റി​യി​ച്ചു.