സൗ​ന്ദ​ര്യം ന​ഷ്ട​പ്പെ​ട്ട് ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ
Thursday, June 17, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​യ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 2020 മാ​ർ​ച്ച് 22നു ​ത​ന്നെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തേ തു​ട​ർ​ന്ന് ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ അ​ട​ച്ചി​രു​ന്നു. ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​പ്പോ​ഴും ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ച​തും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ​ക്കാ​ണ്. ഇ​താ​ക​ട്ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ദീ​ർ​ഘ​കാ​ലം അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​യി. ക്രീ​മു​ക​ള​ട​ക്കം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ്ര​യാ​സ​ങ്ങ​ളി​ര​ട്ടി​യാ​യി. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ൽ ഇ​പ്പോ​ഴും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ലെ ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും വ​രു​മാ​ന​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി. വാ​ട​ക, വൈ​ദ്യു​ത ചാ​ർ​ജ്, നി​കു​തി​ക​ൾ ഇ​വ​യി​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ച​തു​മി​ല്ല. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് സ്ഥാ​പ​നം തു​ട​ങ്ങി​യ പ​ല​രും തി​രി​ച്ച​ട​വ് മു​ട​ങ്ങി പ്ര​തി​സ​ന്ധി​യി​ലാ​യി. വ​നി​താ ശാ​ക്തീ​ക​ര​ണ മേ​ഖ​ല​യി​ൽ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളി​ൽ പ​ല​തും പൂ​ട്ടി​പ്പോ​യ സ്ഥി​തി​യി​ലാ​യി. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​തും നി​ര​വ​ധി സ്ത്രീ​ക​ൾ​ക്കാ​ണ്.

വാ​യ്പ അ​നു​വ​ദി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​തി​സ​ന്ധി​യി​ലാ​യ ബ്യൂ​ട്ടീ​ഷ​ൻ​മാ​ർ​ക്ക് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കേ​ര​ള ബ്യൂ​ട്ടീ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.പ​ലി​ശ​ര​ഹി​ത വാ​യ്പ​യ്ക്ക് അ​സോ​സി​യേ​ഷ​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​തു പ​രി​ഗ​ണി​ക്കാ​നാ​കൂ​വെ​ന്നാ​ണ് നി​ല​പാ​ട്.
പ​ര​സ്പ​ര ജാ​മ്യ​ത്തി​ൽ വാ​യ്പ അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി സ​ജി​യും സെ​ക്ര​ട്ട​റി ഷൈ​നി ജ്യോ​തി​യും ആ​വ​ശ്യ​പ്പെ​ട്ടു.