കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് വീ​ടു​ക​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 11 യൂ​ണി​റ്റു​ക​ള്‍​ക്ക് തു​ട​ക്കം
Thursday, June 17, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും യൂ​ണി​റ്റു​ക​ളു​ടെ ഫ്‌​ളാ​ഗ്ഓ​ഫും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

ജി​ല്ല​യി​ല്‍ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ട്ടു ന​ല്‍​കി. വി​വി​ധ ബ്ലോ​ക്കു​ക​ളി​ലു​ള്ള ഇ​ല​ന്തൂ​ര്‍, വ​ല്ല​ന, തു​മ്പ​മ​ണ്‍, ഏ​നാ​ദി​മം​ഗ​ലം, കോ​ന്നി, റാ​ന്നി പെ​രു​നാ​ട്, വെ​ച്ചു​ച്ചി​റ, കാ​ഞ്ഞീ​റ്റു​ക​ര, എ​ഴു​മ​റ്റൂ​ര്‍, കു​ന്ന​ന്താ​നം, ചാ​ത്ത​ങ്കേ​രി എ​ന്നീ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കാ​ണു വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പേ​ര് ന​ല്‍​ക​ണം. വാ​ക്സി​നേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ഹെ​ല്‍​ത്ത് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ യൂ​ണി​റ്റ് വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന സ​മ​യ വി​വ​രം മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച് അ​റി​യി​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി. പി. ​രാ​ജ​പ്പ​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍ ഷീ​ജ, എ​ന്‍​എ​ച്ച്എം ഡി​പി.​എം ഡോ. ​എ​ബി സു​ഷ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.