കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി കാ​മ്പ​സ് വി​പു​ലീ​ക​ര​ണ​ം ഉടൻ: മ​ന്ത്രി
Thursday, June 17, 2021 10:19 PM IST
കോ​ന്നി: സി​എ​ഫ്ആ​ര്‍​ഡി(​കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ്) കാ​മ്പ​സി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യ്ക്ക് ഒ​പ്പം സി​എ​ഫ്ആ​ര്‍​ഡി കാ​മ്പ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​മ്പ​സി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് ഉ​ള്‍​പ്പെ​ടെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കും. മി​നി ഭ​ക്ഷ്യ​പാ​ര്‍​ക്ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​വും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ന​ല്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ സ്വീ​കാ​ര്യ​മാ​യ ഗു​ണ​മേ​ന്മ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു ന​ല്കി​ക്കൊ​ണ്ട് മി​ക​ച്ച ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നതി​നാ​വ​ശ്യ​മാ​യ മാ​ന​വ​ വിഭവശേ​ഷി​യും സാ​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സി​എ​ഫ്ആ​ര്‍​ഡി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ര്‍​ഡാ​യ പെ​രി​ഞ്ഞൊ​ട്ട​യ്ക്ക​ലി​ലെ 35 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് സി​എ​ഫ്ആ​ര്‍​ഡി​ക്കു​ള്ള​ത്.

ഭ​ക്ഷ്യ​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബ്, കോ​ള​ജ് ഓ​ഫ് ഇ​ന്‍​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്നോ​ള​ജി, ഫു​ഡ് പ്രൊ​സ​സിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ എ​ന്നി​വ​യാ​ണ് സി​എ​ഫ്ആ​ര്‍​ഡി​യു​ടെ ചു​മ​ത​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും ഭ​ക്ഷ്യ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി ന​ല്കു​ന്ന​തും സി​എ​ഫ്ആ​ര്‍​ഡി​യാ​ണ്.

നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സി​എ​ഫ്ആ​ര്‍​ഡി ന​ട​ത്തി​വ​രി​ക​യാ​ണ്. മി​നി ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍, ട്രെ​യി​നീ​സ് ഹോ​സ്റ്റ​ല്‍ തു​ട​ങ്ങി​യ​വ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ത്ത​ക്ക നി​ല​യി​ലാ​ണ്.

സ്‌​കൂ​ള്‍ ഓ​ഫ് ഫു​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന പേ​രി​ല്‍ ഒ​രു മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ന സ്ഥാ​പ​ന​വും ഉ​ട​ന്‍ ആ​രം​ഭി​ക്കും. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫു​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ല്‍ എം​ബി​എ കോ​ഴ്സ് ആ​ണ് ആ​രം​ഭി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

60 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ക​ഴി​യു​ന്ന നി​ല​യി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. സി​എ​ഫ്ആ​ര്‍​ഡി​യു​ടെ സ​മ​ഗ്ര​വി​ക​സ​നം മു​ന്‍​നി​ര്‍​ത്തി നി​ല​വി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്താ​ന്‍ മ​ന്ത്രി നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

ധാ​രാ​ളം വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ നി​ല​നി​ല്ക്കു​ന്ന സി​എ​ഫ്ആ​ര്‍​ഡി​യെ ഒ​രു മി​നി ഭ​ക്ഷ്യ പാ​ര്‍​ക്കാ​യി മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​എ​ഫ്ആ​ര്‍​ഡി​ യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

ഭ​ക്ഷ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല്‍, സി​വി​ല്‍ സ​പ്ലൈ​സ് എം​ഡി അ​ലി അ​സ്ഗ​ര്‍ പാ​ഷ, സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ സി.​വി. മോ​ഹ​ന്‍​കു​മാ​ര്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ ജ​യ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പ്ര​വീ​ണ, ചീ​ഫ് അ​ന​ലി​സ്റ്റ് ഗ്രേ​സ് ബേ​ബി, ട്രെ​യി​നിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ആ​ര്‍. മോ​ഹ​ന​ന്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.