ത​റ​യി​ൽ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചു ‌
Monday, June 14, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട : ഓ​മ​ല്ലൂ​ർ ത​റ​യി​ൽ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചു.
ഇ​ന്ന​ലെ അ​ഞ്ച് പ​രാ​തി​ക​ൾ കൂ​ടി പോ​ലീ​സി​നു ല​ഭി​ച്ചു. ത​ട്ടി​പ്പി​ന്‍റെ​യും തു​ക​യു​ടെ​യും വ്യാ​പ്തി അ​നു​സ​രി​ച്ച് കേ​സ​ന്വേ​ഷ​ണം മ​റ്റൊ​രു ഏ​ജ​ൻ​സി​ക്കു കൈ​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ‌മു​ങ്ങി​യ ബാ​ങ്ക് ഉ​ട​മ സ​ജി സാ​മി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തു പ​തി​പ്പി​ക്കും. ഉ​ട​മ രാ​ജ്യം വി​ട്ടു​പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ‌