കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കൊ​ക്കാ​ത്തോ​ട് നി​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ‌
Monday, June 14, 2021 10:08 PM IST
കോ​ന്നി: വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കൊ​ക്കാ​ത്തോ​ട് നെ​ല്ലി​ക്കാ​പ്പാ​റ ച​രു​വ് കാ​ലാ​യി​ല്‍ വി. ​വി. ഷാ​ജി (50 )യു​ടെ മൃ​ത​ദേ​ഹം ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ചെ​ളി ക​ല്ലാ​ര്‍ വ​ന​ഭാ​ഗ​ത്തു നി​ന്നും ക​ണ്ടെ​ത്തി. ‌
കൊ​ക്കാ​ത്തോ​ട് കു​റി​ച്ചി നി​ന്നും ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ വ​ട​ശേ​രി​ക്ക​ര വ​നം റേ​ഞ്ച് ഭാ​ഗ​മാ​യ ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ചെ​ളി​ക​ല്ലാ​ര്‍ വ​ന​ത്തി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത് .
ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഷാ​ജി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ‌
ചെ​ളി​ക​ല്ലാ​ര്‍ ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള ആ​ദി​വാ​സി​ക​ള്‍ ഓ​ടി മാ​റി. കാ​ട്ടാ​ന ഷാ​ജി​യെ അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ദി​വാ​സി​ക​ള്‍ തി​രി​കെ കൊ​ക്കാ​ത്തോ​ട്ടി​ല്‍ എ​ത്തി അ​റി​യി​ച്ച​ത്. കാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ല്‍ ഇ​ന്ന​ലെ രാ​വി​ലെഒ​മ്പ​ത​യോ​ടെ വ​ന​പാ​ല​ക​രും പോ​ലീ​സും വ​ന​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക​യും ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹ​വു​മാ​യി വ​ന​പാ​ല​ക സം​ഘം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.
കൊ​ക്കാ​ത്തോ​ട്ടി​ല്‍ ര​ണ്ടു വ​ര്‍​ഷം മു​ന്പ് മ​റ്റൊ​രാ​ളെ ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഭാ​ര്യ: ശ്രീ​ലേ​ഖ. മ​ക്ക​ൾ: അ​ഭി​ജി​ത്, അ​ഭി​ലാ​ഷ്. ‌