അ​തി​വേ​ഗ റെ​യി​ൽ​പാ​ത: പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ കെ​-റെ​യി​ൽ വി​രു​ദ്ധ സ​മി​തി തീ​രു​മാ​നം
Sunday, June 13, 2021 10:12 PM IST
പ്ര​തി​പ​ക്ഷ നേ​താ​വി​നു നി​വേ​ദ​നം ന​ൽ​കി

ച​ങ്ങ​നാ​ശേ​രി: തി​രു​വ​ന​ന്ത​പു​രം​-കാ​സ​ർ​കോ​ട് സി​ൽ​വ​ർ​ലൈ​ൻ അ​തി​വേ​ഗ റെ​യി​ൽ​പാ​ത പ​ദ്ധ​തി​ക്കെ​തി​രെ കെ​-റെ​യി​ൽ വി​രു​ദ്ധ​സ​മി​തി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു.
സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​നു നി​വേ​ദ​നം ന​ൽ​കി. അ​ടു​ത്തയാ​ഴ്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ നേ​രി​ൽക്ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും. പാ​ത​യ്ക്കു​ള്ള സ്ഥ​ല​മെ​ടു​പ്പി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​തോ​ടെയാ​ണ് വി​രു​ദ്ധ ​സ​മി​തി സ​മ​ര​ത്തി​നു പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച വി.​ഡി. ​സ​തീ​ശ​ൻ തി​രു​വ​ല്ലായി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നേ​രി​ൽക്ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്തു പ​ത്തു​ദി​വ​സ​ത്തി​ന​കം മ​റു​പ​ടി അ​റി​യി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സി​നു കെ.​ ചെ​റി​യാ​ൻ, വി.​എം.​ ജോ​സ​ഫ്, റി​ജോ മാ​മ്മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.
കെ​റെ​യി​ൽ വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ഫേ​സ്ബു​ക്ക് ലൈ​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. വി.​ടി.​ ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ​ദ്ധ​തി​ക്ക് ആ​കെ ചി​ല​വ് വ​രു​ന്ന 67,000 കോ​ടി രൂ​പ​യി​ൽ 33,000 കോ​ടി രൂ​പ വി​ദേ​ശ വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ കേ​ന്ദ്ര​ധ​ന​മ​ന്ത്രാ​ല​യ​വും നീ​തി ആ​യോ​ഗം റെ​യി​ൽ​വേ ബോ​ർ​ഡും നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം സ്ഥ​ല​മെ​ടു​പ്പി​നു പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നു.
പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് നാ​ലി​ര​ട്ടി വി​ല ന​ൽ​കു​മെ​ന്ന കെ-​റെ​യി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ജി​ത്കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന സം​സ്ഥാ​ന​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും സ​മ​ര​രം​ഗ​ത്തു​ള്ള​വ​രെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള കാ​പ​ട്യ​മാ​ണെ​ന്നും കെ​-റെ​യി​ൽ വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ആ​യി​ര​ത്തിനാ​നൂ​റോ​ളം ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രുമെ​ന്നും നാ​ൽ​പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന ഈ ​പാ​ത കു​ന്ന​ന്താ​നം ന​ട​ക്ക​ൽ അ​ന്പ​ല​ത്തി​നു സ​മീ​പം തി​രു​വ​ല്ല​-മ​ല്ല​പ്പ​ള്ളി റോ​ഡ് മു​റി​ച്ചു ക​ട​ന്നാ​ണ് മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ വെ​ങ്കോ​ട്ട ഗു​രു​കു​ലം പ​ബ്ലി​ക് സ്കൂ​ൾ കോന്പൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.
മാ​ട​പ്പ​ള്ളി, വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ളെ റെ​യി​ൽ​പാ​ത കീ​റി​മു​റി​ക്കും.