വ​ലി​യ​കാ​വ് റോ​ഡും മ​ണ്ണാ​ര​ത്ത​റ റോ​ഡും ശു​ചീ​ക​രി​ച്ചു
Sunday, June 13, 2021 10:10 PM IST
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത​തി​ലെ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റാ​ന്നി -വ​ലി​യ​കാ​വ് റോ​ഡും മ​ണ്ണാ​റ​ത്ത​റ തോ​ടും ശു​ചീ​ക​രി​ച്ചു.ചെ​ളി​യും മ​ണ്ണും മ​ര​ങ്ങ​ളും കാ​ടും നി​റ​ഞ്ഞ തോ​ട് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ശു​ചീ​ക​രി​ച്ച​പ്പോ​ള്‍ അ​ത് സം​ഘ​ശ​ക്തി​യു​ടെ വി​ജ​യ​വു​മാ​യി മാ​റി. വ​ന്‍ ക​ല്ലു​ക​ളും മ​ണ​ല്‍​പ്പു​റ്റു​ക​ളും നി​റ​ഞ്ഞ തോ​ട്ടി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​വാ​യി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കൊ​തു​ക​ള്‍ പെ​രു​കി സ​മീ​പ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടും നേ​രി​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്.​സ​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തോ​ട് ശു​ചീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ദൈ​ര്‍​ഘ്യം വ​രു​ന്ന തോ​ടാ​ണി​ത്.
എ​ട്ടു മീ​റ്റ​ര്‍ വീ​തി​യു​ള്ള തോ​ടി​ന്റെ പാ​ര്‍​ശ്വ​ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലു​മാ​ണ്. ഈ ​ഭാ​ഗം ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ര്‍​ശ്വ​ഭി​ത്തി കെ​ട്ടി തോ​ടും സ​മാ​ന്ത​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ത​യും പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്.​സ​തീ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കു​ഞ്ഞു​മോ​ന്‍ പൂ​വ​ന്‍​മ​ല ,അ​നി​യ​ന്‍ എ​ട്ട​ട്ടു​പ​ങ്കി​ല്‍, ജെ​യിം​സ് വ​ട​ക്കേ​ല്‍, ടി.​എ​ന്‍. സു​ധാ​ക​ര​ന്‍, എ.​എ. സ്‌​ക​റി​യ, രാ​ജേ​ഷ് പു​തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. റാ​ന്നി വ​ലി​യ​കാ​വ് റോ​ഡ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജോ​ണ്‍ മാ​ന്താ​ന​ത്ത്, ബി​ജു ക​ല്ലി​രി​ക്കു​ന്നി​ല്‍, അ​ജേ​ഷ്, അ​നി​ല്‍ എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.