2025 ഓ​ടെ ബാ​ല​വേ​ല പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Sunday, June 13, 2021 12:11 AM IST
പ​ത്ത​നം​തി​ട്ട: 2025 ഓ​ടെ സം​സ്ഥാ​ന​ത്തു നി​ന്നും ബാ​ല​വേ​ല പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ശ​ര​ണ ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട​ല്‍ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അം​ഗ​ങ്ങ​ള്‍​ക്കും വ്യാ​പാ​രി വ്യ​വ​സാ​യി അം​ഗ​ങ്ങ​ള്‍​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ നി​ര്‍​വ​ഹി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്ത് കു​ഞ്ഞു​ങ്ങ​ളെ ബാ​ല​വേ​ല ചെ​യ്യി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണു ശ​ര​ണ​ബാ​ല്യം. ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​ന്‍ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ക​യും ഇ​ന്ന് എ​ല്ലാ ജി​ല്ല​യി​ലും ഒ​രു റ​സ്‌​ക്യൂ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ള​രെ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ന്നു വ​രു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മാ​ത്രം 85 കു​ഞ്ഞു​ങ്ങ​ളെ ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​മു​ക്ത​രാ​ക്കി​യി​ട്ടു​ണ്ട്. മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​നെ മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.
ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട സി​ഡ​ബ്ല്യൂ​സി ചെ​യ​ര്‍​മാ​ന്‍ കെ.​പി. സ​ജി​നാ​ഥ് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. ബെ​ച്ച്പ​ന്‍ ബ​ച്ചാ​വോ ആ​ന്ദോ​ള​ന്‍ സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​സ്‌​റീ​ന്‍ കു​ന്നം​പ്പ​ള​ളി, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ്. ത​സ്‌​നീം, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ നീ​ത​ദാ​സ്, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ പി. ​ദീ​പ, ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​താ​പ​ന്‍ നാ​യ​ര്‍, ജി​ല്ലാ ചൈ​ല്‍​ഡ് ലൈ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ജ​ന്‍ ആ​ന്‍റ​ണി, പ​ത്ത​നം​തി​ട്ട ഡി​സി​പി​യു സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ എ​ലി​സ​ബ​ത്ത് ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.