ലോ​ക്ഡൗ​ണി​ല്‍ റ​ബ​ര്‍ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ഇ​ല​ക്ട്രി​ക്ക​ല്‍ ക​ട​ക​ള്‍​ക്കും ഇ​ള​വ് നാ​ളെ മു​ത​ല്‍
Saturday, May 15, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ല​ഭി​ച്ച പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ സാ​ധ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ തു​റ​ക്കാ​ന്‍ അ​നു​മ​തി ഉ​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

റ​ബ​ര്‍ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു.

അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​യ​മ​ന​ട​പ​ടി തു​ട​രും. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ 199 കേ​സു​ക​ളി​ലാ​യി 182 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ചു ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ചു കേ​സു​ക​ള്‍ എ​ടു​ത്തു.

മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 1291 പേ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 398 ആ​ളു​ക​ള്‍​ക്കു​മെ​തി​രെ​യും നോ​ട്ടീ​സ് ന​ല്‍​കു​ക​യോ പെ​റ്റി​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യോ ചെ​യ്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ പോ​ലീ​സ് ഇ-​പാ​സി​നാ​യി ല​ഭി​ച്ച​ത് 26266 അ​പേ​ക്ഷ​ക​ളെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. അ​ര്‍​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ 5373 അ​പേ​ക്ഷ​ക​ര്‍​ക്ക് പാ​സ് അ​നു​വ​ദി​ച്ചു. 20881 അ​പേ​ക്ഷ​ക​ളും അ​നു​മ​തി ന​ല്‍​കാ​തെ ത​ള്ളി​ക്ക​ള​ഞ്ഞു. പ​രി​ഗ​ണ​ന​യി​ലു​ള്ള​ത് 12 അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ്.