കോ​വി​ഡ് പ്ര​തി​രോ​ധം: ന​ഗ​ര​സ​ഭ കോ​ർ​ക​മ്മി​റ്റി വി​പു​ലീ​ക​രി​ക്കും ‌
Tuesday, May 11, 2021 11:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​ര്‍​വ്വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌

ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ നി​ര്‍​ദ്ദേ​ശ​മു​യ​ര്‍​ന്നു. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ 32 ജാ​ഗ്ര​താ സ​മി​തി​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ചു​മ​ത​ല ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ്. 32 വാ​ര്‍​ഡു​ക​ളെ​യും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ത്യേ​കം തി​രി​ച്ചു​ന​ല്‍​കി​യി​ട്ടു​ണ്ട്. നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ന​ഗ​ര​സ​ഭ​യി​ലെ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യാ​കെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ല്‍ ഒ​രു കോ​ര്‍​ക​മ്മി​റ്റി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ കോ​ര്‍​ക​മ്മി​റ്റി​യി​ല്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്. ‌

സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ഗ​ര​ത്തി​ല്‍ കോ​ര്‍​ക​മ്മി​റ്റി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ.​ജാ​സിം​കു​ട്ടി, പി.​കെ.​ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് പി. ​സ​ലിം, എ​സ്. ഷെ​മീ​ര്‍, അ​ബ്ദു​ള്‍ മ​നാ​ഫ്, എം.​ജെ.​ര​വി, പ്ര​കാ​ശ്, ഷാ​ഹു​ല്‍ ഹ​മീ​ദ്, സു​മേ​ഷ് ഐ​ശ്വ​ര്യ, പി.​കെ.​അ​നീ​ഷ്, ബി​ജി ജോ​സ​ഫ്, അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.