ലോ​ക്ഡൗ​ണി​ൽ ആ​ശ്വാ​സ​മാ​യി തി​രു​വ​ല്ല ന​ഗ​ര​സ​ഭ
Tuesday, May 11, 2021 11:19 PM IST
തി​രു​വ​ല്ല: ലോ​ക്ഡൗ​ണി​ൽ ഭ​ക്ഷ​ണം ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി തി​രു​വ​ല്ല ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലൂ​ടെ ആ​രം​ഭി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ മു​ഖാ​ന്ത​ര​മാ​ണ് ന​ഗ​ര​പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ‌സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ ജി​ജി വ​ട്ട​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ്‌, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ്‌, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജാ ക​രി​മ്പി​ൻ​കാ​ല,കൗ​ൺ​സി​ല​ർ​മാ​രാ​യ ജാ​സ് നാ​ലി​ൽ പോ​ത്ത​ൻ, അ​നുസോ​മ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സ​മി​ൽ ബാ​ബു, നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്. അ​ജി​ത്, ര​മ​ണി സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌