‌ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ ജ​ന​കീ​യ അ​ടു​ക്ക​ള ആ​രം​ഭി​ച്ചു
Tuesday, May 11, 2021 11:19 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് മൂ​ലം ആ​രം​ഭി​ച്ച ലോ​ക്ഡൗ​ണി​ല്‍ ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കാ​യി കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റെ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശം ജ​ന​കീ​യ അ​ടു​ക്ക​ള തു​റ​ന്നു. സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ വി. ​ജ​യ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. വോ​ള​ണ്ടി​യേ​ഴ്‌​സ് ബാ​ഡ്ജ് വി​ത​ര​ണം കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ ഗീ​തു​മു​ര​ളി നാ​ട മു​റി​ച്ച് നേ​തൃ​ത്വം ന​ല്‍​കി. ബാ​ല​കൃ​ഷ്ണ​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഫ​ര്‍, ന​ന്ദ​കു​മാ​ര്‍, കെ.​ആ​ര്‍.സോ​മ​രാ​ജ​ന്‍, മു​രു​ക​ന്‍,സു​നി​ത പ്ര​സം​ഗി​ച്ചു. ‌‌