ആ​ഘോ​ഷ​ങ്ങ​ളി​ല്ല; ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ദി​നാ​ച​ര​ണം 20ന്
Tuesday, May 11, 2021 11:19 PM IST
ച​ങ്ങ​നാ​ശേ​രി: 134-ാമ​ത് അ​തി​രൂ​പ​താ​ദി​നം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ 20ന് ​അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ ആ​ച​രി​ക്കും. കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ൾ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഓ​ണ്‍​ലൈ​നി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​രൂ​പ​താ ദി​ന​ത്തി​നൊ​രു​ക്ക​മാ​യി സ്വ​ർ​ഗാ​രോ​ഹ​ണ​ത്തി​രു​നാ​ളാ​യ 13 മു​ത​ൽ ഏ​ഴ് ദി​വ​സ​ങ്ങ​ൾ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളും ആ​ത്മീ​യ​മാ​യി ഒ​രു​ങ്ങ​ണ​മെ​ന്നും അ​തി​രൂ​പ​ത​യി​ൽ നി​ന്നും നി​ശ്ച​യി​ച്ചു​ന​ല്കി​യ നി​യോ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കി​ച്ച് കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും മു​ക്തി പ്രാ​പി​ക്കാ​ൻ പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന അ​തി​രൂ​പ​ത ദി​നാ​ച​ര​ണ​ത്തി​ൽ അ​തി​രൂ​പ​ത അം​ഗ​ങ്ങ​ളാ​യ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​ഹ്വാ​നം ചെ​യ്തു.

20ന് ​രാ​വി​ലെ 10ന് ​ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ സ​ന്ദേ​ശം ന​ല്കും.
കേ​ര​ള ഐ​ടി പാ​ർ​ക്സ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ജോ​ണ്‍ എം.​തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​തി​രൂ​പ​താ​ദി​ന​ത്തി​ൽ ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ​വ​രെ ആ​ദ​രി​ക്ക​ൽ, അ​തി​രൂ​പ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ന്നി​വ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ക്കും.

പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​കൊ​ന്പി​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, ഫാ. ​സി​നു വേ​ള​ങ്ങാ​ട്ടു​ശേ​രി, പി​ആ​ർ​ഒ ജോ​ജി ചി​റ​യി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. അ​തി​രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക യു ​ട്യൂ​ബ് ചാ​ന​ലാ​യ മാ​ക് ടി​വി പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.