സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി 50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ നീ​ക്കി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം
Monday, May 10, 2021 11:00 PM IST
കോ​ന്നി: എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി 50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന് കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യ്ക്ക് ഒ​പ്പം ത​ന്നെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും കോ​വി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.
സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച നി​ര​ക്കി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ‍​യു​ടെ നി​ർ​ദേ​ശം. ബ്ലോ​ക്ക് - ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, റ​വ​ന്യൂ-​ആ​രോ​ഗ്യ​വ​കു​പ്പ് - പോ​ലീ​സ് - പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ആ​രം​ഭി​ച്ച​ത് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. ഓ​രോ ക​ണ്‍​ട്രോ​ള്‍ റൂ​മി​നും അ​ഞ്ച് ഫോ​ണ്‍ ന​മ്പ​ര്‍ വീ​ത​മു​ണ്ടാ​കും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും, കാ​ബി​ന്‍ തി​രി​ച്ച അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് താ​മ​സ​ക്കാ​രാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കും.എ​ല്ലാ വാ​ര്‍​ഡി​ലും വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച​ത് കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കും. വാ​ര്‍​ഡ് മെം​ബ​ര്‍, ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍, വി​ര​മി​ച്ച ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി. വ​യോ​ജ​ന​ങ്ങ​ളു​ടെ​യും, കി​ട​പ്പു രോ​ഗി​ക​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കി അ​വ​ര്‍​ക്ക് പ്ര​ത്യേ​ക ക​രു​ത​ല്‍ ന​ല്കും.
രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നും, ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു ന​ല്കും. പ്ര​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക സ​മി​തി ത​യാ​റാ​ക്കും. വാ​ര്‍​ഡി​ലെ താ​മ​സ​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കും. എ​ല്ലാ ആ​ഴ്ച​യും അ​വ​ലോ​ക​ന യോ​ഗം വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ചേ​ര​ണം.
ഡി​സി​സി​ക​ളും സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളും ഇ​നി​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ട​ന്‍ തു​ട​ങ്ങ​ണം. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ലി​സ്റ്റ് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് എ​സ്എ​ച്ച്ഒ​മാ​ര്‍​ക്ക് കൈ​മാ​റ​ണം.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് മ​രു​ന്ന്, ഭ​ക്ഷ​ണം തു​ട​ങ്ങി​യു​ള്ള സ​ഹാ​യ​ങ്ങ​ള്‍ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ വ​ഴി എ​ത്തി​ച്ചു ന​ല്ക​ണം.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​നാ റാ​ണി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍, ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​എ​സ്. ന​സി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​മ്പി​ളി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​ജി സ​ജി, ഡി​വൈ​എ​സ്പി കെ. ​ബൈ​ജു​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ബി.​ടി. ഈ​ശോ, സ​ജി കു​ള​ത്തു​ങ്ക​ല്‍, കു​ട്ട​പ്പ​ന്‍, സു​ലേ​ഖ. വി. ​നാ​യ​ര്‍, ഷീ​ല​കു​മാ​രി, ച​ന്ദ്രി​ക സു​നി​ല്‍, എ​ന്‍. ന​വ​നി​ത്, മോ​ഹ​ന​ന്‍ നാ​യ​ര്‍, രേ​ഷ്മ മ​റി​യം റോ​യ്, ടി.​വി. പു​ഷ്പ​വ​ല്ലി, രാ​ജ​ഗോ​പാ​ല്‍, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ്രേ​സ് മ​റി​യം ജോ​ര്‍​ജ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പോ​ലീ​സ് എ​സ്എ​ച്ച്ഒ​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.