മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്ക​ണം: കെ​യു​ഡ​ബ്ല്യു​ജെ
Monday, May 10, 2021 11:00 PM IST
പ​ത്ത​നം​തി​ട്ട: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് 171 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​ തി​നോ​ട​കം മ​രി​ച്ചു. ഏ​പ്രി​ലി​ൽ മാ​ത്രം 101 പേ​ർ മ​രി​ച്ചു. കേ​ര​ള​ത്തി​ലും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.
പ്രാ​യ​ഭേ​ദ​മെ​ന്യേ സം​സ്ഥാ​ന​ത്തെ എ​ല്ലാ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ നി​രാ​ലം​ബ​രാ​യ കു​ടുംം​ബാം​ഗ​ങ്ങ​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ൻ​സ് സ​ഹാ​യ​മാ​യി ന​ൽ​കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
അ​പ​ക​ട​ങ്ങ​ളി​ലും കോ​വി​ഡ് പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടും മ​രി​ച്ചു​പോ​കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.