യാ​ത്രാ​ദി​നം മു​ൻ​കൂ​ട്ടി അറിയിച്ച് മാ​ർ ക്രി​സോ​സ്റ്റം ‌‌
Thursday, May 6, 2021 10:44 PM IST
തി​രു​വ​ല്ല: ത​നി​ക്കൊ​രു യാ​ത്ര​യു​ണ്ടെ​ന്നും അ​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​നെ​ന്നും മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് സ​ഹാ​യി ഏ​ബ്ര​ഹാം ചാ​ക്കോ. മേ​യ് അ​ഞ്ചി​ന് ത​ന്‍റെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ടു പ​റ​യ​ണ​മെ​ന്ന് കാ​ലം ചെ​യ്യു​ന്ന​തി​നു ത​ലേ​ന്ന് തി​രു​വ​ല്ല​യി​ലെ ബീ​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി വി​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് ഏ​ബ്ര​ഹാ​മി​നോ​ടു വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞി​രു​ന്നു. ‌
ഇ​ന്ന​ലെ സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു കു​ന്പ​നാ​ട്ടേ​ക്കു വ​ള​രെ​വേ​ഗം മ​ട​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ബി​ല്ല​ട​യ്ക്കാ​നും ന​മു​ക്ക് കു​ന്പ​നാ​ട്ടേ​ക്കു പോ​കാ​മെ​ന്നും പ​ല​ത​വ​ണ സ​ഹാ​യി​യോ​ടു പ​റ​ഞ്ഞി​രു​ന്നു. ഇ​ത​റി​ഞ്ഞ ഡോ​ക്ട​ർ തി​രു​മേ​നി​ക്ക് ഇ​വി​ടെ വ​ല്ല ബു​ദ്ധി​മു​ട്ടും ഉ​ണ്ടോ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ, ബു​ദ്ധി ഉ​ണ്ടെ​ങ്കി​ൽ അ​ല്ലേ ബു​ദ്ധി​മു​ട്ട് എ​ന്ന സ​ര​സ​മാ​യ മ​റു​പ​ടി വ​ന്നു. നാ​ലി​നു രാ​വി​ലെ ആ​ശു​പ​ത്രി വി​ടു​ന്പോ​ൾ എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞാ​ണ് മ​ട​ങ്ങി​യ​ത്. കു​ന്പ​നാ​ട്ടെ​ത്തി ഇ​ഷ്ട​ഭ​ക്ഷ​ണം വ​രു​ത്തി ക​ഴി​ക്കു​ക​യും ചെ​യ്തു. ന​ല്ല ക്ഷീ​ണ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഉ​റ​ങ്ങി. രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് സൂ​പ്പ് ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഒ​രു സ്പൂ​ണ്‍ മാ​ത്ര​മാ​ണ് ക​ഴി​ച്ച​ത്. 10.30 ഓ​ടെ​യാ​ണ് ബു​ദ്ധി​മു​ട്ട് പ്ര​ക​ട​മാ​യ​ത്. വെ​ള്ളം വേ​ണ​മോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ത​ല​യാ​ട്ടി. തു​ട​ർ​ന്ന് ര​ണ്ട് സ്പൂ​ണ്‍ വെ​ള്ളം ന​ൽ​കി. ഡോ​ക്ട​ർ​മാ​രെ​ത്തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യി​ൽ ഡോ.​തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി.‌
ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ആ​ശു​പ​ത്രി മു​റ്റ​ത്ത് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം അ​ദ്ദേ​ഹം അ​വി​ടെ​യെ​ത്തി​യ ചാ​ന​ലു​കാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ മു​ന്പി​ൽ പ​റ​ഞ്ഞ​തും ത​ന്‍റെ യാ​ത്ര​യെ​ക്കു​റി​ച്ചാ​ണ്. മാ​താ​പി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ​ഭാ ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രെ​യും അ​നു​സ്മ​രി​ച്ച് യാ​ത്ര ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റ​ട​ക്ക​ത്തി​നെ​ത്തി​യ​പ്പോ​ഴും ത​നി​ക്കു പോ​കാ​ൻ സ​മ​യ​മാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ‌