യാ​ത്ര​യ്ക്കാ​യി കാ​ത്തി​രു​ന്ന തി​രു​മേ​നി
Wednesday, May 5, 2021 10:49 PM IST
സ​തീ​ഷ് കു​മാ​ർ

കോ​ഴ​ഞ്ചേ​രി: ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റ​ത്തി​നു മു​ന്പി​ൽ മ​ര​ണം പ​ല​പ്പോ​ഴും തോ​റ്റു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. പ​റു​ദീ​സ​യു​ടെ വാ​തി​ൽ തു​റ​ന്ന് ത​ന്നെ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന മാ​ലാ​ഖ​മാ​രെ വ​ര​വേ​ൽ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് താ​നെ​ന്ന് പ്ര​സം​ഗ​ങ്ങ​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലു​മെ​ല്ലാം തി​രു​മേ​നി അ​തു വി​വ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യേ​റ്റെ​ടു​ത്ത് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യ​ശേ​ഷം ദീ​പി​ക​യ്ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ തി​രു​മേ​നി പ​റ​ഞ്ഞു - മ​ര​ണ​ത്തെ എ​നി​ക്കു ഭ​യ​മി​ല്ല, പ​ക്ഷേ മ​ര​ണം മ​റ്റു​ള്ള​വ​ർ​ക്കു ദുഃ​ഖ​മാ​ണ്. ദൈ​വം ദാ​നം ചെ​യ്ത ലോ​ക​ത്തെ​യും കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും സ്നേ​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നാം ​നാ​മാ​കി​ല്ല. അ​തു​കൊ​ണ്ട് ഈ ​സ്നേ​ഹ​ത്തി​ൽ നി​ന്നു​ള്ള വേ​ർ​പാ​ട് ദുഃ​ഖ​ക​ര​മാ​ണ്.
വി​വാ​ഹം ക​ഴി​ഞ്ഞു ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്കു പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ വി​ല​പി​ക്കാ​റെു​ങ്കി​ലും അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ൽ നി​രാ​ശ​യു​ണ്ടാ​കാ​നി​ട​യി​ല്ല. മ​റി​ച്ചു മ​ന​സു നി​റ​യെ പ്ര​ത്യാ​ശ​യാ​യി​രി​ക്കും (ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് എ​ന്താ​കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല എ​ന്നും തി​രു​മേ​നി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു). ഞാ​ൻ സ്നേ​ഹി​ക്കു​ന്ന ലോ​ക​ത്തെ​യും സ​ഭ​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും വി​ട്ടു​പോ​കു​ന്പോ​ൾ ദുഃ​ഖ​മു​ണ്ടാ​കും. എ​ന്നാ​ൽ എ​ന്‍റെ മ​ന​സ് പ്ര​ത്യാ​ശ നി​ർ​ഭ​ര​മാ​യി​രി​ക്കും. ഇ​താ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സം. ഈ ​ലോ​കം ശാ​ശ്വ​ത​ഭ​വ​ന​മ​ല്ലെ​ന്നാ​ണ് ഞാ​ൻ പ​ഠി​ച്ച​തും പ​ഠി​പ്പി​ച്ച​തും. നി​ത്യ​ഭ​വ​നം ദൈ​വ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്താ​ണെ​ന്ന് ഞാ​ൻ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു.
പ​ല രോ​ഗ​ങ്ങ​ളും പ​ല​പ്പോ​ഴാ​യി ത​ന്നെ വേ​ട്ട​യാ​ടി​യ​പ്പോ​ഴും ഞാ​ൻ ദുഃ​ഖി​ച്ചി​ല്ല. ദീ​ർ​ഘ​മാ​യ ആ​യു​സ് ദൈ​വം എ​നി​ക്കു​ത​ന്നു​വെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. വ​ള​രെ ആ​ളു​ക​ൾ​ക്കു സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണി​ത്. ച​രി​ത്രം ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ലാ​ണെ​ന്നു ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. യാ​ത്ര​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ട മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ഹ​ലോ​ക​ത്തി​ൽ നി​ന്നു​ള്ള അ​ന്ത്യ​യാ​ത്ര​യെ​യും ഏ​റെ ഇ​ഷ്ട​ത്തോ​ടെ സ​മീ​പി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.
സ​ഭാ​ധ്യ​ക്ഷ ചു​മ​ത​ല​യി​ൽ നി​ന്നൊ​ഴി​ഞ്ഞ് 2008 മു​ത​ൽ പ​ന്പാ തീ​ര​ത്തെ മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​നോ​ടു ചേ​ർ​ന്ന അ​ര​മ​ന​യി​ലാ​ണ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത താ​മ​സി​ച്ച​ത്. നൂ​റി​ലേ​ക്ക​ടു​ക്കു​ന്ന ഇ​ക്കാ​ല​യ​ള​വി​ലാ​ണ് തി​രു​മേ​നി ഏ​റെ ക​ർ​മ​നി​ര​ത​നാ​യ​ത്. വാ​ഗ​ണ്‍ ആ​ർ കാ​റി​ൽ ഡ്രൈ​വ​ർ എ​ബി​യോ​ടൊ​പ്പം മാ​ർ ക്രി​സോ​സ്റ്റം യാ​ത്ര ചെ​യ്യാ​ത്ത പാ​ത​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ൽ അ​ദ്ദേ​ഹം ഏ​റെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​തും ഇ​ക്കാ​ല​യ​ള​വി​ലാ​ണ്. 103 ലെ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്ത ക്ഷീ​ണാ​വ​സ്ഥ കാ​ര​ണ​മാ​ണ് കു​ന്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി​യ​ത്. 104 -ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് അ​ദ്ദേ​ഹ​ത്തി​നു ക്ഷീ​ണാ​വ​സ്ഥ രൂ​ക്ഷ​മാ​യ​ത്. തു​ട​ർ​ന്ന് തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി അ​വി​ടെ​വ​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​പ്രി​ൽ 27നു ​ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശു​പ​ത്രി മു​റി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ന​ല്ല ബോ​ധ്യ​ത്തോ​ടെ കു​ർ​ബാ​ന സ്വീ​ക​രി​ക്കു​ക​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ​തി​വു​പോ​ലെ വ​ട്ട​യ​പ്പം മു​റി​ച്ച് ജ​ന്മ​ദി​ന സ​ന്തോ​ഷം പ​ങ്കി​ട്ടു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കാ​ര​ണം സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.