മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കുന്പനാട്ടെത്തി
Tuesday, May 4, 2021 10:36 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭ വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം കുന്പനാട് ഫെലോഷിപ്പ് ആശുപത്രി മുറിയിൽ മടങ്ങിയെത്തി.
ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 23നാ​ണ് 104 കാ​ര​നാ​യ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്സ് മെഡിക്കൽ കോളജിൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
10 ദി​വ​സം നീ​ണ്ട ചി​കി​ത്സ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത മെ​ത്രാ​പ്പൊ​ലീ​ ത്ത​യെ ഇ​ന്ന​ലെ രാ​വി​ലെ കു​മ്പ​നാ​ട്ടെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് അ​റി​ യി​ച്ചു. ‌

ഫി​റ്റ്‌​ന​സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍ 15 വ​രെ ഉ​ണ്ടാ​കി​ല്ല ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 15 വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ര്‍​ടി​ഒ, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സു​ക​ളി​ല്‍ യാ​തൊ​രു​വി​ധ ഫി​റ്റ്‌​ന​സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളും മാ​റ്റി വ​ച്ചു.
ഈ ​കാ​ല​യ​ള​വി​ല്‍ കാ​ലാ​വ​ധി തീ​രു​ന്ന, ആ​ര്‍​ടി​ഒ, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ന​ല്‍​കി​യി​ട്ടു​ള്ള രേ​ഖ​ക​ള്‍​ക്ക് ജൂ​ണ്‍ 30 വ​രെ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ‌‌