‌പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ൽ ‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ‌
Tuesday, May 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും കൃ​ത്യ​മാ​യി വി​വ​ര​ങ്ങ​ള്‍ ന​ല്കി സ​ഹാ​യി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.‌
കോ​വി​ഡ് പ്ര​തി​രോ​ധ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മാ​യി ന​ട​ത്തി​പ്പി​ലേ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ചെ​യ​ര്‍​മാ​നാ​യും അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍​മാ​രെ ക​ണ്‍​വീ​ന​ര്‍​മാ​രാ​യും നി​യ​മി​ച്ച് ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ക്കു​ക​യും വോ​ള​ണ്ടി​യേ​ഴ്‌​സി​നെ​യും നി​യ​മി​ക്കു​ക​യും ചെ​യ്തു. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നാ​യി മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​റ​ന്ത​ല്‍ വാ​ര്‍​ഡി​ല്‍ ഓ​ള്‍ ഇ​ന്ത്യ പ്രെ​യ​ര്‍ ച​ര്‍​ച്ച് കാ​മ്പ​സി​ല്‍ 75 കി​ട​ക്ക​ക​ള്‍ ഉ​ള്ള കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ 2021 ജ​നു​വ​രി മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ റാ​പ്പിം​ഡ് റ​സ്‌​പോ​ണ്‍​സ് ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ള്‍ റൂം ​ഫോ​ണ്‍: 9496042684, 9496042685, 9447691451, 9495518355, 9947191033, 9447410969. ‌

മൈ​ല​പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​ക് ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി സ​ഹാ​യി​ക്കു​ന്ന​തി​ന് മൈ​ല​പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു​ക്കു​ന്ന കോ​വി​ഡ് വാ​ര്‍ റൂ​മി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സം മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ് ഡെ​സ്‌​ക് സ​ജ്ജ​മാ​ക്കി. സ​ഹാ​യ​ങ്ങ​ള്‍​ക്കാ​യി 9947372528, 8606462177, 9846128369, 9446068765, 9495204990 വി​ളി​ക്കാം. ‌