വെ​റു​തെ വി​ട്ടു ‌
Tuesday, May 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: നാ​ട​ൻ ചാ​രാ​യം നി​ർ​മി​ച്ച് വി​ല്പ​ന​യ്ക്കു ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ കോ​ട​തി വെ​റു​തെ​വി​ട്ടു.
വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി ഷി​ബി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ഇ. ​അ​യൂ​ബ്ഖാ​ൻ വെ​റു​തെ​വി​ട്ട​ത്.‌
2016 ജ​നു​വ​രി ഒ​ന്നി​ന് പോ​ലീ​സ് പ​ട്രോ​ളിം​ഗി​നെ പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്ര​ത്തു​നി​ന്നാ​ണ് ഷി​ബി​നെ പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​രു ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലും അ​ന്വേ​ഷ​ണ​ത്തി​ലും ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് 35 ലി​റ്റ​ർ കോ​ട​യും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ അ​ട​ക്കം വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
ഷി​ബി​ന്‍റെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്.
അ​ഭി​ഭാ​ഷ​ക​രാ​യ ബി. ​അ​രു​ണ്‍​ദാ​സ്, ജോ​മോ​ൻ കോ​ശി എ​ന്നി​വ​ർ ഹാ​ജ​രാ​യി. ‌