ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് സി​പി​എം ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ‌
Tuesday, May 4, 2021 10:33 PM IST
അ​ടൂ​ർ: അ​ടൂ​രി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​യി മൂ​ന്നാം ത​വ​ണ​യും വി​ജ​യി​ച്ച ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് സി​പി​എം ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു വ​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം.
സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ ബി. ​നി​സാം, അ​സ്ക​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നു​മി​ല്ലാ​ത്ത വി​ധം നി​ല​വാ​രം കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​മാ​ണ് അ​ടൂ​രി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ​തെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.
അ​തി​നെ​തി​രാ​യി അ​ടൂ​രി​ ലെ ജ​ന​ങ്ങ​ൾ ന​ല്കി​യ വി​ജ​യ​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മു​ണ്ടെ​ന്നും വ​രും​കാ​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ത് ഊ​ർ​ജം ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌