ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യെ​ന്ന് യു​ഡി​എ​ഫ് ‌
Tuesday, May 4, 2021 10:33 PM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത് സി​പി​എം - ബി​ജെ​പി കൂ​ട്ടു​കെ​ട്ടെ​ന്ന് യു​ഡി​എ​ഫ്.‌
ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ന് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ല​ഭി​ച്ച​തി​നേ​ക്കാ​ൾ വോ​ട്ട് ഇ​ത്ത​വ​ണ കു​റ​ഞ്ഞു.‌
തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ആ​ർ​എ​സ്എ​സ് നേ​താ​വ് പ​റ​ഞ്ഞ വോ​ട്ടു​ക​ച്ച​വ​ടം കോ​ന്നി​യി​ൽ ന​ട​ന്നു വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ബി​ജെ​പി​യു​ടെ വോ​ട്ടു വി​ഹി​ത​ത്തി​ൽ വ​ന്നി​ട്ടു​ള്ള ഈ ​കു​റ​വ്.
ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ര​ണ്ടാ​മ​തെ​ത്തി.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ബി​ൻ പീ​റ്റ​റി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 9000 ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടാ​നാ​യി.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ബൂ​ത്ത് സി​പി​എ​മ്മി​ന് അ​പ്ര​മാ​ദി​ത്ത​മു​ള്ള ബൂ​ത്താ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ലും അ​വി​ടെ ഇ​ട​ത് മു​ന്ന​ണി​ക്ക് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് മു​ൻ​കാ​ല ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​ക്കാം.
ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ഞ്ചാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷം കു​റ​ച്ചു കൊ​ണ്ടു​വ​രാ​നും യു​ഡി​എ​ഫി​ന് സാ​ധി​ച്ചു.
യു​ഡി​എ​ഫി​ന്‍റെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യി​ട്ടും പ​രാ​ജ​യം ഉ​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് വി​ല​യി​രു​ത്ത​ൽ ന​ട​ത്തി പാ​ളി​ച്ച​ക​ൾ പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്ന് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​റും ക​ൺ​വീ​ന​ർ ഉ​മ്മ​ൻ മാ​ത്യു വ​ട​ക്കേ​ട​ത്തും അ​റി​യി​ച്ചു. ‌