പ​രാ​ജ​യ​ത്തി​നു കാ​ര​ണം ബി​ജെ​പി വോ​ട്ടു മ​റി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ് ‌‌
Tuesday, May 4, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം ബി​ജെ​പി വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്കു മ​റി​ച്ചു​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ്. ‌
നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ബി​ജെ​പി വോ​ട്ടു​ക​ളി​ലു​ണ്ടാ​യ വ​ൻ​കു​റ​വാ​ണ് യു​ഡി​എ​ഫ് എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​പോ​ലും സം​ര​ക്ഷി​ച്ചു നി​ർ​ത്താ​ൻ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്നും യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ വ​ർ​ധി​ച്ച​പ്പോ​ഴും നാ​ല് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. 2016ൽ ​എ​ൽ​ഡി​എ​ഫ് നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ചു.
ഇ​ത്ത​വ​ണ ബി​ജെ​പി​യു​ടെ വോ​ട്ട് കോ​ന്നി ഒ​ഴി​കെ മ​ണ്ഡ​ല​ങ്ങ​ളി​ൽ കു​റ​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫി​നു പ​രാ​ജ​യം സം​ഭ​വി​ച്ചു. പ​രാ​ജ​യ​ത്തി​നു കാ​ര​ണം തേ​ടു​ന്പോ​ൾ ബി​ജെ​പി വോ​ട്ടു​ക​ളി​ലെ കു​റ​വാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ‌