റാ​ന്നി​യി​ലെ വി​ജ​യം എ​ൽ​ഡി​എ​ഫി​ന് ആ​ശ്വാ​സ​മാ​യി,‌ ഇ​ട​പെ​ട​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റേ​ത് ‌
Tuesday, May 4, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ അ​വ​സാ​ന​നി​മി​ഷം കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​നെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് സി​പി​എം, സി​പി​ഐ ജി​ല്ലാ നേ​താ​ക്ക​ൾ.

ക​ഴി​ഞ്ഞ അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു​വ​ന്ന റാ​ന്നി​യി​ൽ ഇ​ത്ത​വ​ണ 1285 വോ​ട്ടു​ക​ൾ​ക്ക് അ​വ​സാ​ന​റൗ​ണ്ടി​ലാ​ണ് പ്ര​മോ​ദ് നാ​രാ​യ​ണ്‍ ക​ട​ന്നു​കൂ​ടി​യ​ത്. എ​ൽ​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​വി​ജ​യം വ​ൻ നേ​ട്ട​മാ​യി. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​ട​ക്കം റാ​ന്നി​യി​ലെ വി​ജ​യ​ത്തി​ൽ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. ഉ​റ​ച്ച മ​ണ്ഡ​ല​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ റാ​ന്നി​യെ ക​രു​തി​യ യു​ഡി​എ​ഫി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.‌

സി​റ്റിം​ഗ് എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാ​മി​ന് സീ​റ്റ് ഇ​ല്ലെ​ന്നാ​യ​തോ​ടെ മ​ണ്ഡ​ലം പു​തി​യ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തു മു​ത​ൽ റാ​ന്നി​യി​ലെ എ​ൽ​ഡി​എ​ഫി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

രാ​ജു ഏ​ബ്ര​ഹാം മാ​റി കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തി​നെ സി​പി​എം പ്രാ​ദേ​ശി​ക​ഘ​ട​കം യാ​തൊ​രു​വി​ധ​ത്തി​ലും അ​നു​കൂ​ലി​ച്ചി​ല്ല. സി​റ്റിം​ഗ് മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യും സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ നി​ർ​ദേ​ശം​വ​ച്ചു. എ​ന്നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ന​ൽ​കു​ന്ന സീ​റ്റു​ക​ൾ തി​ക​യ്ക്കാ​ൻ വേ​ണ്ടി റാ​ന്നി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന നേ​തൃ​ത്വം വി​ട്ടു​ന​ൽ​കി. റാ​ന്നി​യി​ലേ​ക്ക് പു​റ​മേ നി​ന്ന് ഒ​രു സ്ഥാ​നാ​ർ​ഥി കൂ​ടി എ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ ഒ​ട്ടും അ​നു​കൂ​ല​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​ദ്യം സ്വീ​ക​രി​ച്ച​ത്. ‌

മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വി​വ​രം ധ​രി​പ്പി​ച്ച് ഇ​ട​പെ​ട​ൽ ന​ട​ത്തി​ക്കു​ക​യാ​ണ് പി​ന്നീ​ടു ചെ​യ്ത​ത്.

എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത സി​പി​എം യോ​ഗ​ങ്ങ​ൾ ന​ട​ന്നു. ശ​ക്ത​മാ​യ താ​ക്കീ​താ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്. അ​ഞ്ചു​ത​വ​ണ എ​ൽ​ഡി​എ​ഫി​നു ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ മ​ണ്ഡ​ല​ത്തി​ൽ ആ​റാ​മ​തും ജ​യി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ നി​ർ​ദേ​ശ​മാ​ണ് വി​ജ​യ​രാ​ഘ​വ​ൻ ന​ൽ​കി​യ​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ‌

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ഘ​ട​ക​ങ്ങ​ളെ പ്ര​മോ​ദ് നാ​രാ​യ​ണ​ന് അ​നു​കൂ​ല​മാ​ക്കി കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച​തി​നൊ​പ്പം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം ഉ​യ​ർ​ത്തി​യ ക​ലാ​പ​ക്കൊ​ടി​യും അ​നു​കൂ​ല ഘ​ട​ക​മാ​യി. ഇ​തോ​ടൊ​പ്പം ബി​ജെ​പി​ക്കു സ്വ​ന്തം സ്ഥാ​നാ​ർ​ഥി കൂ​ടി ഇ​ല്ലാ​താ​യ​തോ​ടെ രാ​ഷ്ട്രീ​യം മ​റ​ന്നു​ള്ള പി​ന്തു​ണ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. ‌
‌ഈ​പ്പ​ൻ വ​ർ​ഗീ​സി​നു​ ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ‌

കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വ് വ​യ​ല ഇ​ടി​ക്കു​ള​യു​ടെ നാ​ട്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റ് ല​ഭി​ക്കു​ന്ന​തും വി​ജ​യി​ക്കു​ന്ന​തും 1987നു​ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ങ്ങ​ൾ റാ​ന്നി​യി​ൽ മ​ത്സ​രി​ച്ചി​ട്ടി​ല്ല. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി​രി​ക്കെ കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജെ​യി​ൽ നി​ന്ന് ഈ​പ്പ​ൻ വ​ർ​ഗീ​സ് റാ​ന്നി​യി​ൽ മ​ത്സ​രി​ച്ച​ത് 1987ലാ​ണ്. അ​ന്ന​ദ്ദേ​ഹം വി​ജ​യി​ച്ച​ത് 1203 വോ​ട്ടു​ക​ൾ​ക്ക്. ‌

പ്രാ​ദേ​ശി​ക​വാ​ദം അ​ന്നും ഏ​റെ ശ​ക്ത​മാ​യി​രു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള ആ​ളാ​യി​രു​ന്ന​തി​നാ​ൽ വി​ജ​യം യു​ഡി​എ​ഫി​നെ തു​ണ​ച്ചു. ‌
മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നൊ​രാ​ൾ റാ​ന്നി​യി​ൽ വി​ജ​യി​ക്കു​ന്ന​തും ഈ​പ്പ​ൻ വ​ർ​ഗീ​സി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്. 1996, 2001, 2011 വ​ർ​ഷ​ങ്ങ​ളി​ൽ പീ​ലി​പ്പോ​സ് തോ​മ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ പ്ര​ദേ​ശി​ക വി​കാ​രം പ്ര​ചാ​ര​ണ ഘ​ട​ക​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ഇ​ത്ത​ര​ത്തി​ൽ പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​ർ​ത്തി​വി​ട്ടെ​ങ്കി​ലും ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​തു പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. ‌