റാ​ന്നി​യി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ വി​ഴു​പ്പ​ല​ക്ക​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ‌
Monday, May 3, 2021 10:31 PM IST
റാ​ന്നി: റാ​ന്നി​യി​ലെ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ചെ​ളി​വാ​രി​യേ​റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ. ‌
വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ പ​ര​സ്പ​രം പോ​രു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​ത്തി​ലു​ള്ള​വ​രെ ല​ക്ഷ്യം​വ​ച്ചു​ള്ള പോ​സ്റ്റു​ക​ളാ​ണ് ഏ​റെ​യും. ക​ഴി​ഞ്ഞ ആ​റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും റാ​ന്നി​യി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പ​ര​സ്പ​രം പ​ഴി ചാ​രു​ന്ന​വ​രു​മു​ണ്ട്.
ഇ​ത്ത​വ​ണ അ​വ​സാ​ന നി​മി​ഷം തോ​ല്‍​വി​യ​റി​ഞ്ഞ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ലു​വാ​രി പ​രാ​ജ​യ​ പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.
തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മ​ണ്ഡ​ല​ത്തി​ലെ കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ കോ​പ്പി​യും ചി​ല നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സ​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് വി​ഴു​പ്പ​ല​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്.
പോ​സ്റ്റി​നെ അ​നു​കൂ​ലി​ച്ചും എ​തി​ര്‍​ത്തും പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തു​ണ്ട്.
യൂ​ത്തു കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണ് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്.
ചി​ല നേ​താ​ക്ക​ളു​ടെ സാ​ധീ​ന​മേ​ഖ​ല​ക​ളി​ല്‍ വോ​ട്ടു കു​റ​ഞ്ഞ​തും ചി​ല​ര്‍ മ​റു​പ​ടി ക​മ​ന്‍റു​ക​ളി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. വ​രും നാ​ളു​ക​ളി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ന​ട​പ​ടി​ക​ളു​ടെ ഒ​രു വ​ശ​മാ​ണ് പോ​സ്റ്റ്. ‌