റാ​ന്നി​യി​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഓ​ഫീ​സ് തു​റ​ന്നു
Wednesday, April 21, 2021 10:41 PM IST
റാ​ന്നി: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് മ​ൾ​ട്ടി പ​ർ​പ്പ​സ് കോ ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സ്, റാ​ന്നി മ​ന്ദി​രം​പ​ടി​ക്കു സ​മീ​പം മേ​പ്പു​റ​ത്ത് ബി​ൽ​ഡിം​ഗ്സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ‌
റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കും സം​രം​ഭ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നും സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കും ് സൊ​സൈ​റ്റി ഗ​വ​ണ്‍​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കും. വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പ​ന​ൽ​കി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 33 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സൊ​സൈ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു​വെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ഓ​ഫീ​സാ​ണ് റാ​ന്നി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സൊ​സൈ​റ്റി ചീ​ഫ് പ്ര​മോ​ട്ട​ർ പ്ര​സാ​ദ് കു​ഴി​ക്കാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ലീ​ഡ് ബാ​ങ്ക് ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​ർ വി.​വി​ജ​യ​കു​മാ​ര​ൻ നാ​യ​രും ക​ഐ​സ്എ സ്ഐ ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മോ​ർ​ലി​ജോ​സ​ഫ്, റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കി​ട സം​രം​ഭാ​ക​ര​യ അ​ജി കൊ​ട്ടാ​ര​ത്തി​ൽ, ബാ​ബു ഗ്രാ​ന്‍റ് ബേ​ക്ക​റി, ഹ​രി കു​മാ​ർ മു​ണ്ട​പ്പു​ഴ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ലി​സി​യ​മ്മ സാ​മു​വ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ‌
റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സ​ഞ്ജ​യ​ൻ, വാ​ർ​ഡ് മെം​ബ​ർ മ​ന്ദി​രം ര​വീ​ന്ദ്ര​ൻ, മ​റ്റ് അം​ഗ​ങ്ങ​ളാ​യ​സ​ച്ചി​ൽ വ​യ​ല, കെ. ​ആ​ർ. പ്ര​കാ​ശ്, മി​നു ഷാ​ജി, മി​നി തോ​മ​സ്, വ്യ​വ​സാ​യ​കേ​ന്ദ്രം ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ കു​മാ​ർ, ബി​സ്ന​സ് ഡ​വ​ല​പ്മെ​ന്‍റ് ക​ണ്‍​സ​ൽ​ട്ട​ന്‍റ് ശ്രീ ​മി​ഥു​ൻ എ​റ​ണാ​കു​ളം,എ.​കെ. വി​ക്ര​മ​ൻ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ബി​നു തോ​മ​സ്, മ​നോ​ജ് എ​നി​വ​ർ പ്ര​സം​ഗി​ച്ചു. സി​മി ഹ​രി​കു​മാ​ർ സ്വാ​ഗ​ത​വും പ്ര​കാ​ശ് ഇ​ടി​ക്കു​ള ന​ന്ദി​യും പ​റ​ഞ്ഞു. ‌‌