എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ സി​പി​എം ഭ​ര​ണം ഏ​റ്റെ​ടു​ത്തു ‌
Tuesday, April 20, 2021 10:18 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ സി​പി​എം പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ധി​കാ​ര​മേ​റ്റു. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും എ​സ്ഡി​പി​ഐ പി​ന്തു​ണ​യു​ടെ പേ​രി​ൽ രാ​ജി​വ​ച്ച സി​പി​എം പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്്ത് അ​ധി​കാ​ര​വു​മേ​റ്റു.‌
സി​പി​എ​മ്മി​ലെ ബി​നു ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യും എം.​എ. ജ​മീ​ല ബീ​വി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഒ​രു മു​ന്ന​ണി​ക്കും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നി​ല്ല. 13 അം​ഗ ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് - അ​ഞ്ച്, ബി​ജെ​പി - അ​ഞ്ച്, യു​ഡി​എ​ഫ് - ര​ണ്ട് എ​സ്ഡി​പി​ഐ - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30നും ​പി​ന്നീ​ട് ഫെ​ബ്രു​വ​രി 15നും ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​നെ എ​സ്ഡി​പി​ഐ അം​ഗം പി​ന്തു​ണ​ച്ചു. ര​ണ്ടു ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​പി​എം പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും സ്ഥാ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു രാ​ജി. ‌
ഇ​ന്ന​ലെ വീ​ണ്ടും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ സി​പി​എ​മ്മി​ലെ ബി​നു ജോ​സ​ഫി​ന് ആ​റു വോ​ട്ടു​ക​ളും ബി​ജെ​പി​യി​ലെ ദീ​പ്തി ദാ​മോ​ദ​ര​ന് അ​ഞ്ച് വോ​ട്ടു​ക​ളും ല​ഭി​ച്ചു, ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ എം.​എ ജ​മീ​ല ബീ​വി​ക്ക് ആ​റ് വോ​ട്ടു​ക​ളും ബി​ജെ​പി​യി​ലെ സി. ​ആ​ർ. വി​ജ​യ​മ്മ​യ്ക്ക് അ​ഞ്ച് വോ​ട്ടു​ക​ളും ല​ഭി​ച്ചു.‌
ര​ണ്ട് അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു​നി​ന്നു. മ​ല്ല​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഗ​ണേ​ഷ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. ‌


സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത് എ​സ്ഡി​പി​ഐ
ധാ​ര​ണ​യി​ൽ അ​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ‌

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് ത​ട​യു​ക ല​ക്ഷ്യം

കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്്ഡി​പി​ഐ​യു​മാ​യി ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അ​റി​യി​ച്ചു. മു​ന്പു ര​ണ്ടു​ത​വ​ണ എ​സ്ഡി​പി​ഐ വോ​ട്ടു​ചെ​യ്ത​പ്പോ​ൾ സി​പി​എം അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചി​രു​ന്നു. എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫി​ന് എ​ന്നു​മു​ള്ള​തെ​ന്ന് എ​ൽ​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.‌
ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​യ്ക്കാ​തി​രു​ന്ന​ത് തു​ട​ർ​ച്ച​യാ​യി സ​ത്യ പ്ര​തി​ജ്ഞ ചെ​യ്ത ഉ​ട​നെ രാ​ജി വ​ച്ചാ​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച ബി​ജെ​പി പ്ര​തി​നി​ധി​ക​ളെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നു​ള്ള​തു കൊ​ണ്ടാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ സ​മാ​ന രീ​തി തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യ​പ്പോ​ൾ ബി​ജെ​പി പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കോ​ട​തി വി​ധി​യു​ണ്ടാ​യി. കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ടം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട ചു​മ​ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ്.‌ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​ണ്ടാ​കേ​ണ്ട​ത് ആ​വ​ശ്യ​വു​മാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​നു​മു​ള്ള ബാ​ധ്യ​ത എ​ൽ​ഡി​എ​ഫി​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്ന​ണി​യു​ടെ ഒൗ​ദ്യോ​ഗി​ക തീ​രു​മാ​നം പി​ന്നീ​ടു​ണ്ടാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അ​റി​യി​ച്ചു. ‌