സ​മൂ​ഹവ്യാ​പ​നം ത​ട​യാ​ൻ കർശന മാർഗനിർദേശങ്ങളുമായി ജില്ലാ ഭരണകൂടം ‌
Monday, April 19, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ​യും ഉ​ത്ത​ര​വു​ക​ള്‍​ക്കു വി​ധേ​യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നി​ർ​ദേ​ശി​ച്ചു.‌
എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ര​വ് പോ​ക്ക് നി​രീ​ക്ഷി​ക്കാ​നാ​യി അ​വ​രു​ടെ പേ​ര്, സ്ഥ​ലം, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്ക​ണം. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മു​ള​ള ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ള്‍ (സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം) ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ ത​ന്നെ സ​ജ്ജ​മാ​ക്ക​ണം. മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തു​ന്ന ആ​ളു​ക​ള്‍​ക്ക് സ്ഥാ​പ​ന​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്. ‌
വി​വാ​ഹം, ഉ​ത്സ​വം, സ്പോ​ര്‍​ട്സ്, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ പൊ​തു​ച​ട​ങ്ങു​ക​ള്‍ മു​ന്‍​കൂ​ട്ടി കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്കു മാ​ത്രം പ്ര​വേ​ശ​നം. ഒ​രു പ​രി​പാ​ടി​യും ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, തീ​യ​റ്റ​റു​ക​ള്‍, ബാ​റു​ക​ള്‍ എ​ന്നി​വ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണം. മീ​റ്റിം​ഗു​ക​ള്‍ ക​ഴി​വ​തും ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ട​ത്ത​ണം. ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും ക​ഴി​വ​തും ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ‌
ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍, മെ​ഗാ സെ​യി​ല്‍ എ​ന്നി​വ കോ​വി​ഡ് -19 രോ​ഗ വ്യാ​പ​നം കു​റ​യു​ന്ന​തു​വ​രെ​യോ, അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​യ്‌​ക്കോ മാ​റ്റി വ​യ്ക്ക​ണം. ബ​സു​ക​ളി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​ളു​ക​ളെ നി​ര്‍​ത്തി യാ​ത്ര ചെ​യ്യി​പ്പി​ക്ക​രു​ത്. ടെ​ക്‌​സ്‌​റ്റൈ​ല്‍ ഷോ​പ്പു​ക​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല.‌
ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഇ-​സ​ജീ​വ​നി (ടെ​ലി മെ​ഡി​സി​ന്‍) സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ‌
‌ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് അ​തി​വേ​ഗ വ്യാ​പ​ന മേ​ഖ​ല​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 10 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍, 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ അ​വ​രു​ടെ മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ല. അ​വ​ശ്യ വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നും, ജോ​ലി സം​ബ​ന്ധ​മാ​യും മാ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ അ​നു​വാ​ദം ഉ​ണ്ട്.സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, അ​വ​ശ്യ​സേ​വ​നം ന​ല്‍​കു​ന്ന മ​റ്റ് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, അ​ക്ഷ​യ തു​ട​ങ്ങി​യ എ​യ​ര്‍ ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. ‌
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ക​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ലം​ഘ​നം സ്ഥാ​പ​ന ഉ​ട​മയ്​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക്ക് ഇ​ട​യാ​ക്കും.‌ സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി ക്യൂ ​സം​വി​ധാ​ന​ത്തി​നാ​യി പ്ര​ത്യേ​കം അ​ട​യാ​ള​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ട​യാ​ള​ങ്ങ​ള്‍ ത​മ്മി​ല്‍ 150 സെ​മി അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ സാ​നി​റ്റൈ​സ​ര്‍, സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യം ക്ര​മീ​ക​രി​ക്ക​ണം. എ​ല്ലാ​വ​രും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.‌
നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​നം യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ട​പ്പി​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു വ​രെ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് മാ​ത്ര​മേ അ​നു​വ​ദി​ക്കു.വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് പ​രാ​മാ​വ​ധി 20 ആ​ളു​ക​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. അ​ല്ലാ​തെ ജ​ന​ങ്ങ​ള്‍ ഒ​ത്തു കൂ​ടാ​ന്‍ പാ​ടി​ല്ല.യാ​തൊ​രു​വി​ധ രാ​ഷ്ട്രീ​യ​മോ സാം​സ്‌​കാ​രി​ക​മോ, മ​ത​പ​ര​മാ​യ​തോ ആ​യ പ്ര​ക​ട​ന​ങ്ങ​ളോ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ഒ​ഴി​കെ​യു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളോ പാ​ടി​ല്ല.‌
കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രോ​ധി​ച്ചു. ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നും സി​ആ​ര്‍​പി​സി 144 പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ 1897 ലെ ​പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ല്‍ നി​യ​മം, ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005, ഐ​പി​സി സെ​ക്ഷ​ന്‍ 188 എ​ന്നി​വ പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, അ​തത് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ര്‍​മാ​ര്‍, സെ​ക്ട​റൽ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ‌
പോ​ലീ​സ് ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കി ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്നു​ള്ള പ​രി​ശോ​ധ​ന​യും തു​ട​ര്‍​ന​ട​പ​ടി​ക​ളും ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി. ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ക​ട​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​യി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്ന​താ​യും, മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ന്ന​താ​യും, സാ​നി​റ്റൈ​സ​ര്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും പോ​ലീ​സ് ഉ​റ​പ്പാ​ക്കി വ​രു​ന്നു. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ലീ​സി​നെ​യും ഇ​തു​സം​ബ​ന്ധി​ച്ച ഡ്യൂ​ട്ടി​ക്ക് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ‌
കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് മാ​ത്ര​മാ​യി അ​ഡീ​ഷ​ണ​ല്‍ എ​സ്പി ആ​ര്‍. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ് ഡി​വൈ​എ​സ്പി​മാ​രും 24 ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും, 750 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. കൂ​ടാ​തെ, പി​ങ്ക് പ​ട്രോ​ള്‍, ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​നം, ഹൈ​വേ പ​ട്രോ​ള്‍ എ​ന്നി​വ​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ‌പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ത​ല​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​കം ടീ​മു​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ പൊ​തു ഇ​ട​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും, വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും, ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും, ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​ത്രി ഒ​ന്പ​തി​നു മു​മ്പ് അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തും. ‌
തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തും. മാ​ര്‍​ക്ക​റ്റു​ക​ള്‍, മാ​ളു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്നു. പ്രാ​യ​മേ​റി​യ​വ​രും കു​ട്ടി​ക​ളും യാ​ത്ര​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​ളു​ക​ള്‍ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. കേ​സ് എ​ടു​ക്കു​ക, പി​ഴ ഈ​ടാ​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രും. ‌വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്ക​ണം. പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍, വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.
ലം​ഘ​ന​ങ്ങ​ള്‍​ക്ക് ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. ഓ​ട്ടോ​റി​ക്ഷ പോ​ലെ​യു​ള്ള ടാ​ക്‌​സി സ​ര്‍​വീ​സു​ക​ളി​ലെ യാ​ത്ര​ക​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കി. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി ആ​ളു​ക​ള്‍ കൂ​ടാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ങ്ക് പോ​ലീ​സി​ന്‍റെ​യും മ​റ്റും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത 1502 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 139 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത്, 144 പേ​രെ അ​റ​സ്റ്റ്ചെ​യ്തു. മൂ​ന്നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ഒ​രു വാ​ഹ​ന​ത്തി​നെ​തി​രേ​യും നി​യ​മ ന​ട​പ​ടി എ​ടു​ത്തു. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 1502 ആ​ളു​ക​ള്‍​ക്കെ​തി​രെ പെ​റ്റി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 698 ആ​ളു​ക​ളു​ടെ പേ​രി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് പെ​റ്റി കേ​സെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി വ്യ​ക്ത​മാ​ക്കി. ‌