കടലാസ് പൂക്കളുമായി ബി​ജി​ത താ​ര​മാ​യി
Monday, April 19, 2021 10:34 PM IST
റാ​ന്നി: ലോ​ക്ഡൗ​ണി​ലെ വി​ര​സ​ത അ​ക​റ്റാ​ൻ ക​ട​ലാ​സു കൊ​ണ്ട് പൂ​ക്ക​ളു​ണ്ടാ​ക്കി പ​ഠി​ച്ച മി​ടു​ക്കി ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​മാ​ണ്.

ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബി​ജി​താ ബി​നു​വാ​ണ് നാ​ട്ടു​കാ​രു​ടെ​കൈ​യ​ടി നേ​ടി​യ​ത്. ഇ​ട​മു​റി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ച​ക്യാ​നി​ക്കു​ഴി​യി​ൽ സി.​ആ​ർ. ബി​നു​വി​ന്‍റെ​യും ര​ജി​ത​യു​ടെ​യും ഇ​ള​യ​മ​ക​ളാ​ണ് ബി​ജി​ത.

വെ​റു​തെ പേ​പ്പ​റു​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ പൂ​ക്ക​ളു​ടെ നി​ർ​മാ​ണം സ്കൂ​ളി​ലെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലി​ടു​ക​യും അ​തി​ന് അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​വും ആ​യ​തോ​ടെ ബി​ജി​ത കൂ​ടു​ത​ലാ​യി ഇ​തി​ൽ ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ ഇ​ട​വേ​ള​യി​ൽ യൂ​ട്യൂ​ബി​ലെ ചി​ത്ര​ങ്ങ​ൾ നോ​ക്കി പ​ഠി​ച്ചാ​ണ് ഇ​പ്പോ​ൾ മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
കൂ​ട്ടു​കാ​രു​ടെ പി​റ​ന്നാ​ളു​ക​ൾ​ക്കും മ​റ്റും ബി​ജി​ത​യു​ടെ സ​മ്മാ​നം ഇ​പ്പോ​ൾ ഈ ​പൂ​ക്ക​ളാ​ണ്.
വി​വ​രം അ​റി​ഞ്ഞ് പ​ല​രും ഇ​പ്പോ​ൾ പൂ​ക്ക​ളു​ടെ ശേ​ഖ​ര​ങ്ങ​ൾ കാ​ണാ​ൻ ബി​ജി​ത​യു​ടെ വീ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.​പൂ​ർ​ണ​മാ​യും പേ​പ്പ​റും ചി​ല്ലു​കു​പ്പി​യും ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ളു​ണ്ടാ​ക്കു​ന്ന​ത്. ബി​ജി​ത​യു​ടെ സ​ഹോ​ദ​ര​ൻ ബി​ജീ​ഷ് വി​ഷ്ണു ഇ​തേ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്. ‌