സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Monday, April 19, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ ദേ​വി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തി​ല്‍ നി​ന്ന് പ​ണം ക​ടം വാ​ങ്ങി മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ സ്‌​കൂ​ട്ട​റു​മെ​ടു​ത്താ​ണ് അ​രു​ണ്‍ ദേ​വ് പോ​യ​ത്. സ്‌​കൂ​ട്ട​ര്‍ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​ട​മ​യും പ​രാ​തി ന​ല്‍​കി.
അ​രു​ണി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. പ്ര​മാ​ട​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. പി​താ​വ് മ​രി​ച്ച ഒ​ഴി​വി​ല്‍ ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ചാ​ണ് പോ​ലീ​സി​ല്‍ ചേ​ര്‍​ന്ന​ത്.