മ​ര്‍​ക്ക​സ് ദി​നാ​ച​ര​ണം: സാ​ന്ത്വ​നം വീ​ല്‍ചെ​യ​ര്‍ വി​ത​ര​ണം ചെ​യ്തു
Sunday, April 18, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ കാ​രു​ണ്യ സേ​വ​ന രം​ഗ​ത്ത് കാ​ന്ത​പു​രം എ. ​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ് ലി​യാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ര്‍​ക്ക​സി​ന്‍റെ 43-മ​ത് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്‌​വൈ​എ​സ്, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സാ​ന്ത്വ​നം വീ​ല്‍ ചെ​യ​റു​ക​ളു​ടെ വി​ത​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് ഹാ​ജി അ​ല​ങ്കാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​പി. മു​ഹ​മ്മ​ദ് അ​ഷ്ഹ​ര്‍,എ. ​എം. ഇ​സ്മാ​യി​ല്‍,സു​ധീ​ര്‍ വ​ഴി​മു​ക്ക്, ഇ​സ്മാ​യി​ല്‍ അ​ഹ​മ്മ​ദ്, റി​ജി​ന്‍ ഷാ ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.