അ​ടൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും
Friday, April 16, 2021 10:22 PM IST
അ​ടൂ​ർ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ വി​വാ​ഹം, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​നു​വ​ദി​ക്കൂ. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ പൊ​തു പ​രി​പാ​ടി​ക​ളും ര​ണ്ടാ​ഴ്ച​ത്തേ​ക്കു നീ​ട്ടി​വ​യ്ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.ഹോ​ട്ട​ലു​ക​ളി​ൽ രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. 11വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കും. ജീ​വ​ന​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം. ബ​സു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, ടാ​ക്സി​ക​ൾ എ​ന്നി​വ​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നും പോ​ലീ​സ് നി​ർ​ദേ​ശ​മു​ണ്ട്.