വി​ദ്യാ​ല​യ​ങ്ങ​ൾ പ്രാ​ദേ​ശി​ക സാം​സ്കാ​രി​ക കേ​ന്ദ്രം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Friday, April 16, 2021 10:19 PM IST
വ​ട​ശേ​രി​ക്ക​ര: വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​രു പ്ര​ദേ​ശ​ത്തെ സം​സ്കാ​രി​ക കേ​ന്ദ്രം കൂ​ടി​യാ​ണെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. ഇ​ട​ത്ത​റ എം​റ്റി​എ​ൽ​പി സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​ദ്യാ​ല​യം നാ​ടി​ന്‍റെ ഐ​ശ്വ​ര്യ​മാ​ണ്. അ​റി​വി​നൊ​പ്പം മൂ​ല്യ​ങ്ങ​ൾ കൂ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്ല​ഭ്യ​മാ​ക​ണം. വ്യ​ക്തി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ.​പ്ര​തി​ഷ് ബി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ല​ത മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. യ​ശോ​ധ​ര​ൻ, എ​ഇ​ഒ സ​ന്തോ​ഷ് കു​മാ​ർ, തോ​മ​സ് മാ​ത്യു, ഫ്രെ​ഡി ഉ​മ്മ​ൻ, ഹെ​ഡ്മി​സ്ട്ര​സ് പി.​കെ.​വ​ൽ​സ​മ്മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​ശോ​ഭ തോ​മ​സ്, തോ​മ​സ് മാ​മ്മ​ൻ, പി.​സി. ഏ​ബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബേ​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 17 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് സ്കൂ​ൾ ന​വീ​ക​രി​ച്ച​ത്. സ്റ്റേ​ജ്, ഓ​ഫീ​സ്, പാ​ച​ക​പ്പു​ര, സ്റ്റോ​ർ റൂം, ​ലൈ​ബ്ര​റി എ​ന്നി​വ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു.