പൊ​ന്ന​ന്പാ​റ​ക്കാ​രു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Thursday, April 15, 2021 10:42 PM IST
റാ​ന്നി: ഇ​ട​മു​റി, പൊ​ന്ന​ന്പാ​റ,പ​ഞ്ചാ​ര​മു​ക്ക് നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഇ​ട​മ​ണ്‍, ഇ​ട​മു​റി, അ​ത്തി​ക്ക​യം റൂ​ട്ടി​ലാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ഞ്ചാ​ര യോ​ഗ്യ​മാ​യ റോ​ഡു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ ​റൂ​ട്ടി​ൽ കാ​ല​ങ്ങ​ളാ​യി ബ​സ് സ​ർ​വീ​സി​ല്ലാ​യി​രു​ന്നു. ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സും ഒ​രു സ്വ​കാ​ര്യ ബ​സും നേ​ര​ത്തെ ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്നു. ലാ​ഭ​ക​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ഐ​സ്ആ​ർ​ടി​സി​യും പി​ന്നാ​ലെ സ്വ​കാ​ര്യ ബ​സും സ​ർ​വീ​സ് നി​ർ​ത്തി. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ യാ​ത്രാ​ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ അ​ത്തി​ക്ക​യ​ത്ത് എ​ത്താ​ൻ പോ​ലും ഏ​റെ ബു​ദ്ധി​മു​ട്ടി.പ​ന്ത​ളം, പ​ത്ത​നം​തി​ട്ട, വ​ട​ശേ​രി​ക്ക​ര,പെ​രു​നാ​ട്, അ​ത്തി​ക്ക​യം, കു​ട​മു​ര​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ത​ങ്ങ​ളു​ടെ കു​ട​മു​രു​ട്ടി സ​മ​യം വെ​ട്ടി​ക്കു​റ​ച്ച് ഇ​ട​മു​റി വ​ഴി ഇ​ട​മ​ണ്ണി​ന് നീ​ട്ടി​യ​ത്. ലോ​ക്ഡൗ​ണ്‍​കാ​ല​ത്ത് ഓ​ടാ​തെ കി​ട​ന്ന ബ​സ് പി​ന്നീ​ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച​പ്പോ​ൾ റൂ​ട്ട് പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ ആ​ർ​ടി​എ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ചു.അ​ത്തി​ക്ക​യ​ത്തു രാ​വി​ലെ 10 ന് ​പു​റ​പ്പെ​ടു​ന്ന ഇ​ട​മു​റി വ​ഴി ഇ​ട​മ​ണ്ണി​ൽ 10.30ന് ​എ​ത്തും. 10.35ന് ​ഇ​ട​മ​ണ്ണി​ൽ നി​ന്നും ഇ​ട​മു​റി വ​ഴി അ​ത്തി​ക്ക​യ​ത്തെ​ത്തി പ​ത്ത​നം​തി​ട്ട​ക്കു പോ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ത്തി​ക്ക​യ​ത്തു നി​ന്നും പു​റ​പ്പെ​ട്ട് ഇ​ട​മു​റി വ​ഴി 3.30 ഇ​ട​മ​ണ്ണി​ലെ​ത്തും. തി​രി​ച്ചു 3.35ന് ​അ​ത്തി​ക്ക​യം വ​ഴി പ​ന്ത​ള​ത്തി​നു പോ​കു​ന്ന ത​ര​ത്തി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.