സി​പി​എം വാ​ദം അ​പ​ഹാ​സ്യ​മെ​ന്ന് പു​തു​ശേ​രി
Tuesday, April 13, 2021 10:02 PM IST
തി​രു​വ​ല്ല: രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണ് മ​ന്ത്രി കെ. ​ടി. ജ​ലീ​ലി​ന്‍റെ രാ​ജി എ​ന്ന സി​പി​എം വാ​ദം ബാ​ലി​ശ​വും പ​രി​ഹാ​സ്യ​വു​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം. ​പു​തു​ശേ​രി.
പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​വും വി​ഫ​ല​മാ​യി. ഒ​ടു​വി​ൽ ക​ച്ചി​ത്തു​രു​മ്പ് പോ​ലും ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി​വ​ച്ച​ത്.
ഹൈ​ക്കോ​ട​തി​യു​ടെ തി​രി​ച്ച​ടി കൂ​ടി ഉ​ണ്ടാ​യാ​ലു​ള്ള അ​പ​മാ​ന​ഭ​യ​മാ​ണ് നി​ൽ​ക്ക​ക​ള്ളി​യി​ല്ലാ​തെ രാ​ജി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.ലോ​കാ​യു​ക്ത​യു​ടെ വി​ധി​യു​ടെ പേ​രി​ൽ ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ആ​യി​രു​ന്നു​വെ​ങ്കി​ൽ വി​ധി വ​ന്ന​യു​ട​ൻ രാ​ജി​വ​യ്ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് പു​തു​ശേ​രി പ​റ​ഞ്ഞു.
അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി ന​യ​രേ​ഖ​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ന​ഗ്ന​മാ​യി ലം​ഘി​ച്ച​വ​രെ പോ​ലും സം​ര​ക്ഷി​ച്ച് മു​ഖം ന​ഷ്ട​പ്പെ ​ട്ട അ​വ​സ്ഥ​യി​ലാ​ണ് പാ​ർ​ട്ടി​ യും മു​ന്ന​ണി​യും എ​ത്തി നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.